12-കാരിയെ വീട്ടിലെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി; ഒടുവിൽ പീഡിപ്പിക്കാൻ ശ്രമം; പാസ്റ്റർ അറസ്റ്റിൽ
തിരുവനന്തപുരം : 12 വയസ്സുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. 68 കാരനായ വിതുര സ്വദേശി വിതുര സ്വദേശി ബെഞ്ചമിനെ ആണ് പീഡന കേസിൽ അറസ്റ്റിൽ ആയിരിക്കുന്നത്.
2021 - ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 12 കാരിയെ വീട്ടിനുള്ളിലെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം നടന്നു എന്നാണ് കേസ്. ഈ സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വിതുര പോലീസ് വ്യക്തമാക്കി. ലൈംഗികാതിക്രമം നടന്നു എന്ന 12 കാരിയുടെ സഹോദരി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് മൊഴി നൽകി. ഇതിന് പിന്നാലെയാണ് വിവരം പുറത്തുവന്നത്.

വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന കേസ്: മദ്രസ അധ്യാപകൻ 67 വര്‍ഷം കഠിന തടവ്
പെരുമ്പാവൂർ: വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന കേസിൽ മദ്രാസ അധ്യാപകന് കഠിന ശിക്ഷ വിധിച്ച് കോടതി. പോക്സോ കേസിലാണ് 67 വർഷത്തെ കഠിന തടവിന് അധ്യാപകനെ കോടതി ശിക്ഷിച്ചത്. നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂർ പോക്സോ കോടതിയുടെ ശിക്ഷക്ക് വിധേയനായത്.
വ്യാഴാഴ്ചയായിരുന്നു കോടതിയുടെ നടപടി. 2020 - ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രാസയിലെത്തിയ ആൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന് കേസ് എത്തിയത്.
ദേ ഇങ്ങോട്ട് നോക്കിയെ; നടി മീരാനന്ദൻ അല്ലെ?; ഈ ചിത്രം വൈറൽ
പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 2020 - ൽ തന്നെ കേസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ, മദ്രാസയിലെത്തിയപ്പോൾ വിദ്യാർത്ഥിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയതായി തെളിഞ്ഞു. അധ്യാപകൻ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് ഇയാൾ കുറ്റം ചെയ്തതായി കണ്ടെത്തിയത്.












Click it and Unblock the Notifications