പെണ്‍കുട്ടികള്‍ ആണുങ്ങളോടൊപ്പം ഇരിക്കാതിരിക്കാന്‍ ബെഞ്ച് പൊളിച്ചു; മടിയിലിരുന്ന് വിദ്യാര്‍ത്ഥികളുടെ മറുപടി
തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്ന് ആരോപിച്ച് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ചു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി ഇ ടി )സമീപമാണ് സദാചാരവാദികളായ ചിലരുടെ പ്രവൃത്തി.
ഒരുമിച്ച് ഇരിക്കാന്‍ സാധിക്കുമായിരുന്ന ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ തളരാനൊന്നും വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. ബെഞ്ച് പൊളിച്ചവരുടെ മുഖത്തടിക്കുന്ന പോലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. എന്നിട്ട് സുഹൃത്തുക്കളുടെ മടിയിലിരിക്കുന്ന ഫോട്ടോയും പങ്കുവെച്ചു. സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സംഭവത്തില്‍ ഇതിനോടകം നിരവധി പേര് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആണും പെണ്ണും എവിടെയെങ്കിലും അടുത്തുടുത്ത് ഇരിക്കുന്നത് കണ്ടാല്‍ സദാചാരം മൂടിയ തലച്ചോറുള്ളവര്‍ക്ക് ഉടനെ കൃമികടി തുടങ്ങും എന്നാണ് ഒരാളുടെ കമന്റ്.
അങ്ങനെയുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ആണെങ്കില്‍ ആല്‍ബന്‍ഡസോള്‍ കൊടുക്കും എന്നും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ആസനത്തില്‍ ആപ്പടിക്കും എന്നും കമന്റില്‍ പറയുന്നു. രസകരമായ ചില കമന്റുകള്‍ വായിക്കാം.
നല്ല രസമുള്ള ഒരു ഫോട്ടോ. തിരുവനന്തപുരം സി ഇ ടിയാണ്. കോളേജിന് അടുത്തുള്ള ബെഞ്ചില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് ഇരിക്കുന്നത് കണ്ട് നാട്ടുകാര്‍ക്ക് ചെറിയ ഒരു കണ്ണുകടി. ചെറുതൊന്നുമല്ല. ആ ബെഞ്ച് മൊത്തം വെട്ടി പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന കോലത്തിലാക്കി.
നശിച്ച പിള്ളേര് ഇങ്ങനെ റെസ്പോണ്ട് ചെയ്തു. സദാചാര ചേട്ടന്മാര് ഉറക്കമില്ലാതെ തെരുവുകളിലൂടെ അലയുന്നു എന്നാണ് കേട്ടത് എന്നാണ് ഒരാളുടെ കമന്റ്.
ചിരിയാണ് സാറെ മെയിന്‍...സ്ലീവ് ലെസ് ഫ്രോക്കില്‍ തിളങ്ങി മീനാക്ഷി, കിടിലന്‍ ചിത്രങ്ങള്‍
സാമൂഹിക അകലം പാലിക്കുക എന്ന ദീര്‍ഘ വീക്ഷണത്തോടെ ഒരു നല്ല കാര്യം ചെയ്തതിനെ ഇങ്ങനെ അപഹസിക്കേണ്ട കാര്യമുണ്ടോ സൂര്‍ത്തേ.... നിന്ദിച്ചില്ലെങ്കിലും വന്ദിക്കാതിരുന്നൂടെ എന്നാണ് ഒരാളുടെ പരിഹാസം.
നാട്ടില്‍ ഒരു പണിയും ഇല്ലാത്തവരാണ് ബെഞ്ച് വെട്ടി പൊളിക്കാനൊക്കെ ഇറങ്ങൂ. നാട്ടില്‍ തൊഴിലില്ലായ്മ എത്രത്തോളം രൂക്ഷമാണ് എന്ന് ഇതില്‍ നിന്ന് മനസിലാക്കാം എന്നാണ് ഒരാളുടെ കമന്റ്
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications