Get Updates
Get notified of breaking news, exclusive insights, and must-see stories!

കടയില്‍ നിന്ന് 100 രൂപ വാങ്ങി ആ പെണ്‍കുട്ടി പോയതെങ്ങോട്ട്; 19കാരിയെ കാണാനില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും പത്തൊമ്പതുകാരിയെ കാണാതായതായി പരാതി. പോത്തൻകോട്‌ സ്വദേശിനി സുആദ(19)യെ ആണ് കാണാതായത്. ദുരൂഹ സാഹചര്യത്തിൽ കാണാതായത്. തിരുവനന്തപുരം എം ജി കോളേജിലെ ഒന്നാം വർഷ ഫിസിക്‌സ് ബിരുദ വിദ്യാർഥിനി ആണ് സുആദ.

കഴിഞ്ഞ മാസം 30-നാണ് തിരുവനന്തപുരത്ത് നിന്നും സുആദയെ കാണാതായത്. സുആദയുടെ ബന്ധുക്കൾ പോത്തൻകോട് പോലീസിലും റൂറൽ എസ്പിക്കും പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും പെൺകുട്ടിയെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

news missing tvm news

കാണാതായ ദിവസം സുആദ ട്യൂഷൻ എടുത്തിരുന്ന സ്ഥാപനത്തിലേക്കാണ് വീട്ടിൽ നിന്ന് പോയത്. തിരിച്ചു വരാതായതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ കന്യാകുളങ്ങരയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുളള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ സുആദ കയറി പോയതായി വിവരം ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. എന്നാൽ അതിനുശേഷം മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ല.

Hair Care: മുടിയില്‍ ഷാംപൂവും എണ്ണയും തേച്ചോളൂ...പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്‌

കന്യാകുളങ്ങരയിലെ ഒരു കടയിൽ നിന്ന് സുആദ 100 രൂപ കടം വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. സുആദയുടെ മൊബെെൽ ഫോൺ വീട്ടിൽ നിന്ന് ലഭിച്ചു. അതേസമയം പെൺകുട്ടി വസ്ത്രങ്ങൾ അടങ്ങിയ ബാഗ് വീട്ടിൽ നിന്നും കൊണ്ടുപോയതായണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+