തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലസ്ഥാന നഗരി കോവിഡ് ഭീതിയില്‍.... സമ്പര്‍ക്ക രോഗം വര്‍ധിക്കുന്നു, ഉറവിടം അറിയാത്ത കേസുകളും!!

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് രോഗികളുടെ വര്‍ധനവില്‍ വിറച്ച് തിരുവനന്തപുരം. കഴിഞ്ഞ ദിവസം 485 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ സമ്പര്‍ക്ക രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജില്ലയില്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 6842 പേരാണ് രോഗികളായി ഉള്ളത്. ഇതില്‍ തന്നെ 435 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത്. ഇതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. 33 പേരുടെ ഉറവിടം തീര്‍ത്തും അജ്ഞാതമാണ്.

1

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

സമ്പര്‍ക്കം കൊണ്ട് രോഗം പകരുന്നത് തലസ്ഥാന നഗരിയില്‍ അതിവേഗത്തിലാണ്. അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളിലും രോഗവ്യാപനം കൂടാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച്ച കണക്കുപ്രകാരം ഏഴ് ആരോഗ്യ പ്രവര്‍ത്തകരിലേക്ക് കൂടി വൈറസ് പകര്‍ന്നിട്ടുണ്ട്. ജൂലായ് 13 വരെ വെറും 845 കേസുകളാണ് മാത്രമാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുപ്രകാരം 5997 പേര്‍ക്കാണ് രോഗം പകര്‍ന്നിരിക്കുന്നത്.

90 ശതമാനത്തില്‍ അധികം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. അതേസമയം ലോക്ഡൗണിനെതിരെ ജനം തെരുവില്‍ ഇറങ്ങുന്നതിനും പുല്ലുവില സാക്ഷിയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. ഇവര്‍ ഡെപ്യൂട്ടി കളക്ടറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പിരിഞ്ഞ് പോയത്. ലോക്ഡൗണില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം തലസ്ഥാന നഗരിയില്‍ കോവിഡ് പടരുന്നതൊന്നും ഇവര്‍ കാര്യമായിട്ട് എടുക്കുന്നില്ലെന്നാണ് സൂചന.

ചിലയിടത്ത് രോഗികളെ കൈയ്യേറ്റം ചെയ്യുന്ന സംഭവം വരെയുണ്ടായി. ഇവര്‍ക്കെതിരെ നിയമനടപടി ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു. അഞ്ചുതെങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റിനും രണ്ട് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തീരദേശമായ ഇവിടെ കഴിഞ്ഞ ദിവസം ഒട്ടേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കളക്ടറേറ്റിലെ ജീവനക്കാരിയിലേക്കും വൈറസ് പകര്‍ന്നു. പൂവാര്‍, വിഴിഞ്ഞം. ബീമാപ്പള്ളി, കള്ളിക്കാട്, ആര്യനാട് മേഖലയിലെല്ലാം സമ്പര്‍ക്ക ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്.

Thiruvananthapuram
English summary
thiruvananthapuram: covid cases increasing people still against lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X