വിവാഹ സത്കാരത്തിനിടെ തര്‍ക്കം; വധുവിന്റെ ബന്ധുക്കള്‍ക്ക് നേരെ നാടന്‍ ബോംബെറിഞ്ഞ് വരനും സുഹൃത്തുക്കളും
തിരുവനന്തപുരം: വിവാഹ സത്കാരത്തിനിടെ നടന്ന തര്‍ക്കത്തിന് പിന്നാലെ വധുവിന്റെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും എതിരെ ആക്രമണം നടത്തിയ വരനും സുഹൃത്തുക്കളും അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍ ആണ് സംഭവം. നാട്ടുകാര്‍ക്ക് നേരേ നാടന്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച വരനും സുഹൃത്തുക്കളും ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
പോത്തന്‍കോട് സ്വദേശിയും വരനുമായ കലൂര്‍ മഞ്ഞമല വിപിന്‍ ഭവനില്‍ വിജിന്‍ (24), ഇയാളുടെ സുഹൃത്തുക്കളായ ആറ്റിങ്ങല്‍ ഇളമ്പ വിജിതാ ഭവനില്‍ വിജിത്ത് (23), പോത്തന്‍കോട് പേരുതല അവിനാഷ് ഭവനില്‍ ആകാശ് (22), ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കാണി വീട്ടില്‍ വിനീത് (28) എന്നിവരെ ആണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പേരൂര്‍ക്കട വഴയിലയില്‍ ഞായറാഴ്ച രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം.

വാള്‍, വെട്ടുകത്തി, നാടന്‍ ബോംബ് എന്നിവയുമായാണ് വരന്റെ സുഹൃത്തുക്കള്‍ വിവാഹ സത്കാരം നടന്ന സ്ഥലത്തെത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പള്ളിയുടെ മുന്‍പില്‍ നിന്ന ആളുകളുടെ നേരേ നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം നാട്ടുകാര്‍ക്കെതിരേയും ബോംബെറിയുകയായിരുന്നു. നാട്ടുകാര്‍ സംഘടിച്ചതോടെ, വന്ന ഓട്ടോറിക്ഷയില്‍ തന്നെ കയറി പ്രതികള്‍ വഴയില വഴി പേരൂര്‍ക്കട ഭാഗത്തേക്ക് പോകുകയായിരുന്നു.
പിന്തുടര്‍ന്ന നാട്ടുകാരെ വിജിനും സംഘവും വീണ്ടും നാടന്‍ ബോംബുകള്‍ എറിയുകയും വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, പോത്തന്‍കോട്, ചിറയിന്‍കീഴ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാണ് വിജിനും സംഘവും എന്നാണ് പൊലീസ് പറയുന്നത്.
ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേര്‍ ഒളിവിലാണ്. ക്രൈസ്റ്റ് നഗര്‍ സ്വദേശിനിയും വിജിനും തമ്മിലായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. അന്ന് വൈകിട്ട് വധുവിന്റെ വീട്ടുകാര്‍ നടത്തിയ വിവാഹ സല്‍ക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതില്‍ പ്രകോപിതനായി വിജിന്‍ ഇറങ്ങിപ്പോയി.
Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?
എന്നാല്‍ പോത്തന്‍കോട് നിന്നു സുഹൃത്തുക്കളെ വിളിച്ച് വരുത്തിയ ശേഷം വിജിന്‍ ആള്‍ക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നു. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിജിനും സുഹൃത്തുക്കളും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി. എന്നാല്‍ പിന്തുടര്‍ന്നെത്തിയവരെയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications