Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ നേതാവാണ് പോലും..കഷ്ടം; വിവി രാജേഷ് ക്യാപ്ഷന്‍ മോഷ്ടിച്ചെന്ന ആരോപണവുമായി ഐപി ബിനു

തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യമേ ബി ജെ പിയ്ക്ക് മുന്നിലുള്ളൂ. അതിനായി ജില്ലാ പ്രസിഡന്റ് വിവി രാജേഷിനെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കഴിഞ്ഞ ദിവസം രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് പോരാട്ടം ചൂടുപിടിപ്പിച്ചുകൊണ്ടാണ് ജില്ല പ്രസിഡന്റ് വിവി രാജേഷിനെ തന്നെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. പൂജപ്പുര വാര്‍ഡില്‍ ആണ് രാജേഷ് മത്സരിക്കുക.

ip binu

എന്നാല്‍ വിവി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് ഐപി ബിനു. വിവി രാജേഷിന് വേണ്ടി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പോസ്റ്ററിന്റെ ക്യാപ്ഷന്‍ മോഷ്ടിച്ചതെന്നാണ് കോര്‍പ്പറേഷന്‍ മുന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ ഐപി ബിനു.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഗായ്തരി ബാബുവിന് വേണ്ടി തയ്യാറാക്കിയ ചിലതിന്റെ തുടര്‍ന്നയാണ് ചിലതിന്റെ തുടക്കം എന്ന ക്യാപ്ഷന്‍ വിവി രാജേഷ് തന്റെ പോസ്റ്ററിന് വേണ്ടി ഉപയോഗിച്ചെന്നാണ് ഐപി ബിനുവിന്റെ ആരോപണം. ഐപി ബിനു ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ, ബിജെപി യുടെ നേതാവാണ് പോലും.. സ്വന്തമായി ക്യാപ്ഷന്‍ ഇടാനുള്ള വകുപ്പ് പോലുമില്ല. കഷ്ടം! ആദ്യം ഇങ്ങനെ ഒരു ക്യാപ്ഷന്‍ വെച്ച് ഇട്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗായത്രി ബാബു ... അത് മോഷ്ടിച്ചു വിവി രാജേഷ്.

അതേസമയം, ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ പദവി വനിത സംവരണമാണ്. എന്നിരുന്നാലും പോരാട്ടം ശക്തമാക്കുന്നതിന് വേണ്ടിയാണ് രാജേഷിനെ പോലെ ഒരു മുന്‍നിര നേതാവിനെ തന്നെ ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്.

ബിജെപി യുടെ നേതാവാണ് പോലും.. സ്വന്തമായി ക്യാപ്ഷൻ ഇടാനുള്ള വകുപ്പ് പോലുമില്ല. കഷ്ടം! ആദ്യം ഇങ്ങനെ ഒരു ക്യാപ്ഷൻ വെച്ച് ഇട്ടത് LDF സ്ഥാനാർത്ഥി ഗായത്രി ബാബു ... അത് മോഷ്ടിച്ചു V V രാജേഷ് ..

Posted by IP Binu on Friday, 13 November 2020

തിരുവനന്തപുരത്തെ വരാണസി മാതൃകയില്‍ ലോകോത്തര നഗരമാക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് തന്നെയാണ് ഇത്തരമൊരു നീക്കം നടത്തിയതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+