Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ ടിടിഇയുടെ പീഡനം: പീഡിപ്പിച്ചത് വിവാഹ വാഗ്ദാനത്തിൽ നല്‍കി !

തിരുവനന്തപുരം: വനിതാ ഡോക്ടറെ ടി.ടി.ഇ വഞ്ചിച്ചത് വിവാഹ വാഗ്ദാനം നൽകി. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന 37 കാരിയായ ഡോക്ടറെയാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ടി.ടി. ഇ പേട്ട വള്ളക്കടവ് പെരുന്താന്നി നീരം ഹൗസിൽ ശ്രീഹരി (31) പീഡനത്തിനിരയാക്കിയത്.

മാസങ്ങളോളം പലപ്പോഴായി നടത്തിയ പീഡനത്തിൽ ഡോക്ടർ ഗർഭിണിയായി. എന്നാൽ, ശ്രീഹരി ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയും ചെയ്തു.ഒരു വർഷം മുമ്പ് ട്രെയിൻ യാത്രയ്ക്കിടെയാണ് തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ ഡ്യൂട്ടിയ്ക്കിടെ ഇയാൾ പരിചയപ്പെട്ടത്. തുടർന്ന് ഇവരുടെ ഫോൺ നമ്പർ വാങ്ങി. ഒരു കുട്ടിയുടെ മാതാവ് കൂടിയായ ഡോക്ടർ ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്ന് മനസിലാക്കി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി.

sreehari1

ആറുമാസം മുമ്പ് സുഹൃത്തിനെ ചികിത്സിക്കണമെന്ന് പറഞ്ഞ് ഡോക്ടറെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ച് പീഡിപ്പിച്ചു. ഫോട്ടോകൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഇത് കാട്ടി വിരട്ടി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വൻകിട നഗരങ്ങളിലെ ഹോട്ടലുകളിലും കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി. രണ്ട് മാസം മുമ്പ് ഡ‌ോക്ടർ ഗർഭിണിയായെന്ന് ബോദ്ധ്യപ്പെട്ടു. വിവാഹം കഴിയ്ക്കും മുമ്പ് ഗർഭിണിയായെന്ന് പറയുന്നത് മോശമായതിനാൽ ഗർഭഛിദ്രം നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു.

എന്നാൽ ശ്രീഹരി വേറെ വിവാഹത്തിന് ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ച ഡോക്ടർ ഇതിന് കൂട്ടാക്കിയില്ല. ഇതോടെ പീഡന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കി. തുട‌ർന്നാണ് ഡോക്ടർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എറണാകുളമുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന് ഡോക്ടർ പരാതിയിൽ പറയുന്നു.

ശ്രീഹരിയെ അറസ്റ്റ് ചെയ്തെങ്കിലും ദൃശ്യങ്ങൾ പക‌ർത്തിയ മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. വരുംദിവസങ്ങളിൽ ശ്രീഹരിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും പീഡനം നടത്തിയ ഹോട്ടലുകളിൽ കൊണ്ടുപോയി തെളിവെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഫോർട്ട് എ.സി ജെ.കെ.ദിനിലിന്റെ നേതൃത്വത്തിൽ തമ്പാനൂർ എസ്.ഐ വി.എം.ശ്രീകുമാർ, എ.എസ്.ഐ അനിൽകുമാർ, അരുൺ, ശ്രീനാഥ്, മധുസൂദനൻ, ഷൈജു എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+