പ്രായക്കുറവിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് വികസനം കൊണ്ട് മറുപടി, ആത്മവിശ്വാസത്തോടെ ആര്യ!!
തിരുവനന്തപുരം: ഇരുപത്തൊന്നുകാരി തലസ്ഥാന നഗരിയുടെ മേയറാവുന്നു. ഒരേസമയം അഭിനന്ദനവും അതുപോലെ വിമര്‍ശനങ്ങളും ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്നതാണ്. എന്നാല്‍ പ്രായക്കുറവിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് വികസനം കൊണ്ടാണ് മറുപടി നല്‍കുകയെന്ന് ആര്യ രാജേന്ദ്രന് വ്യക്തമാക്കി. ഭരണരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് പ്രായമെന്നത് പക്വതയെ തീരുമാനിക്കുന്ന ഘടകമായി കണക്കാക്കുന്നില്ലെന്നും ആര്യ പറഞ്ഞു. മേയറാകുന്നതിന് പ്രായമൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

എന്നെ അറിയാത്തവരാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. നേതൃഗുണമാണ് നല്ല ഭരണാധികാരിക്ക് വേണ്ടത്. അത് ഞാന്‍ ബാലസംഘത്തിലൂടെയും എസ്എഫ്ഐയിലൂടെയും നേടിയിട്ടുണ്ട്. ഇത്രയും പ്രായം കുറഞ്ഞ മേയറോ എന്ന് ചോദിക്കുന്നവര്‍ ചെറുപ്പത്തിലെ മേയറാവാന്‍ കഴിയാത്തവരാണ്. ഇതിനെ താന്‍ തമാശയായി മാത്രമാണ് കാണുന്നതെന്നും ആര്യ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ജോലിയായി കാണുന്നില്ല. അതൊരു കടമയാണ്. അടിച്ചുപൊളിക്കേണ്ട സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തനം വേണോ എന്നൊക്കെ ചോദിച്ചവരുണ്ട്. അതാണ് താല്പര്യമെന്ന് പറയാനാണ് എനിക്ക് ഇഷ്ടം.
ജനങ്ങളുടെ ആവശ്യങ്ങള്‍ വേണ്ടി നില്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകയാകാനാണ് എന്റെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് മേയറാക്കുന്നതെന്ന വാദത്തെയും ഗൗരവത്തിലെടുക്കുന്നില്ല. ഭരണരംഗത്ത് മുതിര്‍ന്നവര്‍ക്കൊപ്പം യുവാക്കളും ആവശ്യമാണ്. ഇനി യുവാക്കള്‍ വന്നത് കൊണ്ടുമാത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാവണമെന്നുമില്ല. ഭരണം നന്നാവുകയാണ് പ്രധാനം. അത് നോക്കിയാണ് ജനം വോട്ട് ചെയ്യുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടത് തരംഗമുണ്ടായത് ഭരണമികവ് കൊണ്ടാണെന്നും മേയര്‍ പറഞ്ഞു.
Recommended Video
മുന്‍ കൗണ്‍സിലില്‍ അഴിമതിയുണ്ടെന്ന പരാതിയുണ്ടെങ്കില്‍ അന്വേഷിക്കും. തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളൊന്നും പരാതികളായി കാണാനാവില്ല. 100 വാര്‍ഡുകളിലും രാഷ്ട്രീയം നോക്കാതെ തന്നെ വികസമെത്തും. അതേസമയം സ്കൂളുകള്‍ അടുത്ത മാസം തുറക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളിലെ വാട്ടര്‍ടാങ്കുകള്‍ ശുചീകരിക്കും. മാലിന്യ മുക്ത ജില്ലയ്ക്ക് വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിന് സാങ്കേതിക വിദ്യയുടെ സഹായം തേടും ജനങ്ങള്‍ക്കിടയില്‍ മാലിന്യ സംസ്കരണത്തില്‍ ബോധവത്കരണം ആവശ്യമുണ്ടെന്നും ആര്യ രാജേന്ദ്രന് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications