'വിവാഹത്തിന് എല്ലാവരും വരണം. സമ്മാനങ്ങളൊന്നും വേണ്ട', വിവാഹം ക്ഷണിച്ച് മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ വിവാഹ ക്ഷണം പങ്കുവെച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. സെപ്റ്റംബര്‍ നാലിന് ആണ് ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവുമായുളള വിവാഹം. ഇരുവരും തമ്മിലുളള വിവാഹ നിശ്ചയം ഈ വര്‍ഷം മാര്‍ച്ചിലാണ് നടന്നത്. തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് എല്ലാവരേയും ക്ഷണിക്കുന്നതായി മേയര്‍ കുറിച്ചു.
വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്ന് മേയര്‍ അറിയിക്കുന്നു. സ്‌നേഹോപഹാരങ്ങള്‍ നല്‍കണം എന്നുളളവര്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നല്‍കണമെന്നും ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
പ്രിയരെ,
2022 സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യർത്ഥനയായി കാണണം.
അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അഭിവാദനങ്ങളോടെ,
ആര്യ, സച്ചിൻ.
എന്തൊരഴകാണ്.... ഇത് അത്തം സ്പെഷ്യൽ, കേരള സാരിയിൽ അതീവ സുന്ദരിയായി റിതു മന്ത്ര!
മുൻ മന്ത്രി എംഎം മണി അടക്കം നിരവധി പേർ മേയർക്കും എംഎൽഎയ്ക്കും ആശംസകൾ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ആശംസകൾ നേർന്ന് കൊണ്ട് ആശാൻ എന്നാണ് എംഎം മണി കമന്റ് ചെയ്തിരിക്കുന്നത്. വിവാഹം അടിമുടി പാർട്ടി രീതിയിലാണ് നടക്കുന്നത്. വിവാഹ ക്ഷണക്കത്ത് കോഴിക്കോട്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിമാരുടെ പേരിലാണ്. തികച്ചും ലളിതമായിട്ടായിരിക്കും വിവാഹ ചടങ്ങുകൾ.












Click it and Unblock the Notifications