തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബന്ധുവായ പെണ്‍കുട്ടിയെ ആരുമറിയാതെ കൊണ്ടുപോയി പീഡനം; വീട്ടിലറിഞ്ഞത് പുലർച്ചെ രണ്ടിന്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. രാത്രി രണ്ട് മണിക്ക് പെൺകുട്ടിയെ വീട്ടിൽ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിലാണ് ബന്ധു തന്നെയാണ് പെണ‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. ഇതോടെയാണ് പ്രണയം നടിച്ചുള്ള പീ‍ഡനം പുറത്തറിഞ്ഞത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ കഠിനംകുളം സ്വദേശി മനു മാധവിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റു ചെയ്തത്.

അകന്ന ബന്ധുവായ പതിനാറുകാരിയെ 32 കാരനായ പ്രതി മോട്ടോർ ബൈക്കിൽ കയറ്റി പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രാത്രി രണ്ടു മണിക്ക് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

rape

 'അയ്യോ മതി..മതി...'; ആര്‍ത്തവ വേദന അനുഭവിച്ചറിഞ്ഞ് ഹൈബി ഈഡന്‍ 'അയ്യോ മതി..മതി...'; ആര്‍ത്തവ വേദന അനുഭവിച്ചറിഞ്ഞ് ഹൈബി ഈഡന്‍

മിസ്സിംഗിന് കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടെ പെൺകുട്ടിയെ ബന്ധുക്കൾ തന്നെയാണ് കണ്ടെത്തി സ്റ്റേഷനിൽ ഹാജരാക്കിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ നിന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്.

'ഞങ്ങള്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്'; റിയാസിനും ജാസ്മിനും റോണ്‍സനും ഒപ്പമുള്ള കിടിലന്‍ ഫോട്ടോയുമായി നിമിഷ

സ്നേഹം നടിച്ച് രാത്രി കാലങ്ങളിൽ വീട്ടിലെത്തി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ചായിരുന്നു പീഡിപ്പിച്ചിരുന്നത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Thiruvananthapuram
English summary
thiruvananthapuram:minor girl was kidnapped and raped by relative, pocso case registered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X