Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നും രാവിലെ പത്രം കാണാതെയാവും; ഒടുവില്‍ ഉറക്കമൊഴിഞ്ഞ് നാട്ടുകാര്‍ ആ കാരണം കണ്ടെത്തി

തിരുവനന്തപുരം: പലതരം കള്ളന്മാരെക്കുറിച്ചും അവർ നടത്തിയ പലതരം മോഷണത്തെക്കുറിച്ചും ഒക്കെ നമ്മൾ കേട്ടുകാണും. എന്നാൽ ഇനി ഇവിടെ പറയാൻ പോകുന്ന മോഷണം കേൾക്കുമ്പോൾ നിങ്ങൾ തീർച്ചയായും അന്തംവിടും.

ഇങ്ങനേയും മോഷണമോ എന്ന് അത്ഭുതപ്പെടും. കാരണം ഇത് ഒരു സാധാരണ മോഷണം അല്ല. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു സാധനമാണ് ഈ കള്ളൻ മോഷ്ടിച്ചത്. എന്നാൽ ഈ കള്ളനെ കൊണ്ടുള്ള തലവേദന നാട്ടുകാർക്ക് രാവിലെ തുടങ്ങുകയും ചെയ്യും. അങ്ങനെ നാട്ടുകാരെ വട്ടം തിരിച്ച ഈ കള്ളൻ ഒടുവിൽ പിടിയിലായി.

1

സംഭവം നടക്കുന്നത് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം, നാവായിക്കുളം മേഖലയിലാണ്. ഇവിടെ പല വീടുകളിലും പത്രം ലഭിക്കുന്നില്ലെന്ന് പരാതി. പത്ര ഏജന്റുമാരെ സമീപിച്ചു. എന്നാൽ കൃത്യമായി പത്രം ഇടുന്നുണ്ടെന്നാണ് ഏജന്റുമാരിൽ നിന്ന് വിവരമാണ് ലഭിച്ചത്. അപ്പോൾ എന്താണ് നടക്കുന്നത്. കാര്യം കണ്ടെത്താൻ‌ തന്നെ നാട്ടുകാർ തീരുമാനിച്ചു.

എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി

2

അതിരാവിലെ നാട്ടുകാർ തിരക്കിയിറങ്ങിയതോടെയാണ് സംഭവം പുറത്തുവന്നതും വ്യത്യസ്തനായ കള്ളൻ പിടിയിലായതും. കപ്പാംവിള പത്ര ഏജന്റിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പത്രം മോഷ്ടിക്കുന്നതിനിടെ മുക്കുകട സ്വദേശിയായ യുവാവിനെ പിടികൂടിയത്. ഇയാളെ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.

3

പുലർച്ചെ ഏജന്റുമാർ നേരിട്ടും വിതരണക്കാർ മുഖേനയും വീടുകളുടെ ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിലും പൈപ്പിലും വയ്ക്കുന്ന പത്രങ്ങളാണ് യുവാവ് എടുത്ത് കൊണ്ട് പോയിരുന്നത്. നാവായിക്കുളം വെള്ളൂർക്കോണം മുസ്ലിംപള്ളിക്ക് സമീപം ഒരു വീട്ടിൽ കഴിഞ്ഞ ഒരാഴ്ചയായി പത്രം ലഭിക്കുന്നില്ലെന്ന പരാതിയിൽ ഇന്നലെ പുലർച്ചെ 4.30നാണ് കപ്പാംവിള പത്ര ഏജന്റ് അന്വേഷണം നടത്തിയത്. പത്രം പൈപ്പിൽ വച്ചതിന് ശേഷം വിതരണക്കാരൻ ദൂരെ മാറി നിന്ന് വീക്ഷിച്ചപ്പോഴാണ് നാവായിക്കുളം ക്ഷീര സംഘത്തിൽ കുപ്പിയുമായി പാൽ വാങ്ങാൻ പോകുകയായിരുന്ന യുവാവ് പത്രമെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

4

പിടികൂടി പൊലീസിൽ ഏൽപ്പിക്കുമെന്ന് പറഞ്ഞതോടെ യുവാവ് കരച്ചിലായി. അങ്ങനെയാണ് മേലിൽ ആവർത്തിക്കില്ലെന്ന ഉറപ്പിൽ താക്കീത് നൽകി ഇയാളെ വിട്ടയച്ചത്. ഈ മേഖലകളിൽ പതിവായി പത്രം മോഷണം പോകുന്നതിനാൽ ഏജന്റും പത്രം വരുത്തുന്നവരും തമ്മിൽ തർക്കമുണ്ടാകുന്നത് പതിവ് സംഭവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+