Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൈജു മരിക്കുന്നതിന്റെ തലേദിവസം ശ്രീകാര്യത്ത്.... വാട്‌സാപ്പ് സന്ദേശത്തിലും സംശയങ്ങള്‍!!

തിരുവനന്തപുരം: ശ്രീകാര്യത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ക്കല സ്വദേശി ഷൈജു സത്യന്‍ മരിക്കുന്നതിന് തലേദിസം ശ്രീകാര്യത്ത് എത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഷൈജു ഒറ്റയ്ക്ക് നടന്ന് നീങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഫോണ്‍ വിളിക്കുന്നത് പോലെ ഇടത് കൈ ചെവിയോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടെങ്കില്‍ ഇത് ഫോണ്‍ വിളിക്കുന്നതല്ലെന്നാണ് പോലീസ് നിഗമനം.

1

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഞായറാഴ്ച്ച കാണാതായ ഷൈജുവിനെ തിങ്കളാഴ്ച്ച രാവിലെയാണ് ശ്രീകാര്യത്തെ സ്വകാര്യ ബാങ്കിന് പിന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് കല്ലമ്പത്ത് വെച്ച് ചിലര്‍ ആക്രമിച്ചെന്നായിരുന്നു ഷൈജു പോലീസിനോടും ആശുപത്രിയിലെ ഡോക്ടര്‍മാരോടും പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഇങ്ങനൊരു ആക്രമണം നടന്നതായി പോലീസിന് അറിവില്ല. മരിക്കുന്നതിന് മുമ്പ് ഷൈജു മാനസിക വിഭ്രാന്തി പുലര്‍ത്തുന്നതായി ഭാര്യക്കും സുഹൃത്തുക്കള്‍ക്കും അയച്ച സന്ദേശങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Recommended Video

cmsvideo
    അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

    അതേസമയം സംഭവത്തില്‍ ദുരൂഹതയേറുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. ഷൈജു അവസാനമായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്തതും സംശയം വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഷൈജുവിന്റെ ഭാര്യക്ക് അയച്ച സന്ദേശങ്ങളില്‍ രണ്ടെണ്ണം മാത്രം ഡിലീറ്റ് ചെയ്തിരുന്നില്ല. ഒന്നിനെ കിട്ടും, എക്‌സ് ഓര്‍ വൈ എന്നീ രണ്ട് സന്ദേശങ്ങളാണ് ഭാര്യക്ക് ലഭിച്ചത്. ഇതിനെ കുറിച്ച് അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

    ഷൈജുവിന് ക്വട്ടേഷന്‍ ഭീഷണിയുണ്ടായിരുന്നതായി കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതില്‍ വിശദമായി അന്വേഷണം നടത്തുന്നുണ്ട്. കല്ലമ്പലത്ത് വെച്ച് ഷൈജുവിനെ ഒരു സംഘം ആക്രമിച്ചിരുന്നതായും പറയുന്നുണ്ട്. മുഖത്ത് വെട്ടേറ്റ ഷൈജു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. ഇവിടെ നിന്നാണ് ഷൈജുവിനെ കാണാതായത്. ഡോക്ടര്‍ ഇയാള്‍ ആക്രമിക്കപ്പെട്ടതായി സ്ഥിരീകരിക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+