കൈയ്യിൽ മൊബൈലുണ്ടോ... 5000 രൂപ കിട്ടാൻ വകയുണ്ട്.. മാലിന്യം എറിയുന്നവർ ജാഗ്രതൈ
തിരുവനന്തപുരം: കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മാലിന്യം. നാള്‍ക്കുനാള്‍ കുന്നുകൂടി വരുന്നതല്ലാതെ ഇതിനൊരു പരിഹാരം ഇതുവരെ ആയിട്ടില്ല. റോഡ് സൈഡുകളിലും പറമ്പകുകളിലും പുഴകളിലും എന്നുവേണ്ട കാണുന്ന സ്ഥലങ്ങളിലൊക്കെ മാലിന്യമാണ്. ഇവിടെ മാലിന്യം ഇടരുതെന്ന് ബോരര്‍ഡ് വെച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അടിയിലും മാലിന്യം ഇടും.
സിസിടിവി കൊണ്ടൊന്നും കാര്യമില്ലാത്ത അവസ്ഥയാണ്...എന്നാല്‍ ഇങ്ങനെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോയി മാലിന്യം ഇട്ട് കടന്നുപോകുന്ന പണി ഇത് ചെയ്യുന്ന ആളുകള്‍ക്ക് ഉടന്‍ തന്നെ നിര്‍ത്തേണ്ടി..അല്ലെങ്കില്‍ നല്ല എട്ടിന്റെ പണികിട്ടും. സംഭവം എന്താണെന്നല്ലേ.. പ്രത്യേകിട്ട് ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍...

പൊതു സ്ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ പഞ്ചായത്തോഫീസില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കാനൊരുങ്ങിയിരിക്കുകയാണ് ഉഴമലയ്ക്കല്‍ പഞ്ചായത്ത്. ഹരിതചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനും മാലിന്യ നിക്ഷേപം തടയുന്നതിനുമായി നടപ്പാക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് തീരുമാനം.
നഗരപ്രദേശത്തെഹോട്ടല്‍ മാലിന്യവും ഇറച്ചിവേസ്റ്റും രാത്രികാലങ്ങളില്‍ ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിക്ഷേപിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനാണ് ഈ നടപടി. ഇതിനകം തന്നെ നടപടി തുടങ്ങിക്കഴിഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ചതിന് ഇതുവരെ 31പേര്‍ക്കെതിരെയാണ് കേസെടുത്തത്. പതിനായിരം രൂപ വരെയാണ് പിഴയായി ഈടാക്കുന്നത്.
ജില്ലയില്‍ ഹരിതചട്ടങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഒന്നാം സ്ഥാനം ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തിനാണ്. നിലവില്‍ 15 വാര്‍ഡുകളിലും ഹരിത കര്‍മ്മസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 93 ശതമാനം വീടുകളില്‍ നിന്നും സ്ഥാപനങ്ങളിലും നിന്നും കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കും പ്രതിമാസ യൂസര്‍ഫീസും കൃത്യമായി നല്‍കിവരുന്നതിനാല്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം 90 ശതമാനവും വിജയത്തിലെത്തിയിട്ടുണ്ട്.
ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.
ഇതുവരെ പതിമൂന്നര ടണ്‍ പ്ലാസ്റ്റിക്കാണ് ക്ലീന്‍കേരള കമ്പനിയ്ക്ക് കൈമാറിയത്. വരും മാസങ്ങളില്‍ ഇത് 100 ശതമാനമാക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ജെ. ലളിതയും സെക്രട്ടറിജോസഫ് ബിജുവും അറിയിച്ചു.












Click it and Unblock the Notifications