Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ്

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എൽ എം എൽ പി സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. കുട്ടികളിൽ പനിയും വയറിളക്കവും ഉണ്ടായതോടെയാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്.

കഴിഞ്ഞ ദിവസം ഈ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സാമ്പിളുകൾ അനലറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

NORO VIRUS

സ്‌കൂളുകളിലെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഉച്ചഭക്ഷണ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ഭക്ഷ്യ സിവിൽ സപ്‌ളൈസ് മന്ത്രി ജി ആർ അനിൽ, ഭക്ഷ്യസുരക്ഷാകമ്മിഷണർ , പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.

ഞാന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒന്ന്... പുതിയ ലുക്കില്‍ ഖല്‍ബ് നിറച്ച് അഭയ ഹിരണ്‍മയി

കായംകുളത്തെയും കൊട്ടാരക്കരയിലെയും ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറോടും ഭക്ഷ്യസുരക്ഷാ കമ്മിഷണറോടുമാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിമാർ നിർദ്ദേശിച്ചിരിക്കുന്നത്.

ഉച്ചക്കട, കായംകുളം എന്നിവിടങ്ങളിൽ ഉണ്ടായ ഭക്ഷ്യവിഷബാധ സ്കൂളിലെ ഭക്ഷണത്തിൽ നിന്ന് ഉണ്ടായതല്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കൊട്ടാരക്കര അംഗൻവാടിയിൽ ഭക്ഷ്യവിഷബാധയുണ്ടായതിന്റെ കാരണവും കണ്ടെത്താൻ ആയിട്ടില്ല. ലാബുകളിലേക്കയച്ച ഭക്ഷ്യസാമ്പിളുകളുടെ ഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അധികൃതർ. കൊട്ടാരക്കരയിലെ അംഗൻവാടിയിൽ നടത്തിയ പരിശോധനയിൽ 35 കിലോ അരിയിൽ പുഴുവും ചെള്ളും കണ്ടെത്തിയിരുന്നു.

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ.മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറസാണ് നോറോ. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും നോറോ വൈറസ് പടരും.

രോഗബാധിതനായ വ്യക്തിയിൽ നിന്നുപുറത്തുവരുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് ഈ വൈറസ് പടരുകയും ചെയ്യുന്നു. കൈ കഴുകാതെ മൂക്കിലും വായിലും തൊടുമ്പോൾ വൈറസ് ശരീരത്തിൽ വ്യാപിക്കുന്നു.. വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+