കാട്ടുപന്നിയെ തൊടാനാളില്ല, വെടിവെച്ചാല്‍ 1000, ചിത്രം പ്രചരിപ്പിച്ചാല്‍ കേസ്, വേണ്ടെന്ന് നാട്ടുകാര്‍
തിരുവനന്തപുരം: ജില്ലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും പിടിക്കാന്‍ ആളില്ല. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടിക്കുന്നവര്‍ക്ക് നല്ല പാരിതോഷികവും നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനായുള്ള നിയമങ്ങള്‍ അതികഠിനമാണെന്ന് നാട്ടുകാര്‍ പറയുന്നു. ആയിരം രൂപ വരെ സര്‍ക്കാര്‍ കാട്ടുപന്നികളെ വെടിവെക്കുന്നവര്‍ക്ക് നല്‍കുമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഒരാള്‍ പോലും വെടിവെക്കാന്‍ മുന്നോട്ട് വന്നിട്ടില്ല. ഇതുവരെ ഒരു കാട്ടുപന്നിയെ മാത്രമാണ് വെടിവെച്ചത്.

സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ട് ഏകദേശം ഒരു മാസത്തോളമായി. എന്നിട്ടും ആരും വരാന്‍ തയ്യാറല്ല. വെടിവെച്ച് കൊന്ന കാട്ടുപന്നിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കര്‍ഷകനെതിരെ വനം വകുപ്പ് കേസെടുത്തത് വലിയ വിവാദമായിരിക്കുകയാണ്. വന്യമൃഗ ശല്യം കനക്കുമ്പോഴും അതിനെ ഇല്ലാതാക്കാന്‍ മുന്നോട്ട് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് വനംവകുപ്പിനുള്ളതെന്നാണ് പരാതി. കൃഷിക്കും മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ ലൈന്‍സുള്ള തോക്കുപയോഗിച്ച് വെടിവെച്ച് കൊല്ലാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
വെറുതെ കേറി അങ്ങ് വെടിവെക്കാനും പറ്റില്ല. വനംവകുപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കേ അനുമതിയുള്ളൂ. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തില്‍ നടപ്പാക്കിയ ഉത്തരവാണ് ഇപ്പോള്‍ പല ജില്ലകളിലുമായി നടപ്പാക്കുന്നത്. കര്‍ഷകനായ കോക്കോട്ടുമല എടപ്പാട്ട് കാവുങ്കല്‍ ജോര്‍ജ് ജോസഫ് കഴിഞ്ഞ മാസം 27നാണ് കാട്ടുപന്നിയെ വെടിവെച്ചിട്ടത്. ഇയാള്‍ കാട്ടുപന്നിയുടെ ജഡത്തിന്റെ മുകളില്‍ കാല് കയറ്റി വെച്ച് ചിത്രമെടുത്തതാണ് പ്രശ്നമായത്. ഇയാളെ വെടിക്കാരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി.
കാട്ടുപന്നിയെ തൊട്ടാല്‍ പ്രശ്നമാണെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് കൊല്ലാനോ പിടിക്കാനോ ഇല്ലെന്ന നിലപാടിലാണ് ഇവര്‍. സങ്കീര്‍ണമായ നടപടിക്രമങ്ങളും പന്നിയെ പിടിക്കുന്നവരെ കാത്തിരിക്കുന്നുണ്ട്. ആദ്യം കാട്ടുപന്നി ശല്യമുണ്ടെന്ന് ഡിഎഫ്ഒയ്ക്കോ വൈല്‍ഡ് ലൈഫ് വാര്‍ഡനോ ബോധ്യപ്പെടണം. ആയിരം രൂപയ്ക്ക് വേണ്ടി ജീവന് പണയപ്പെടുത്തി വെടിവെക്കേണ്ട അവസ്ഥയാണ്. അതിന് തയ്യാറല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications