Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിന് മുന്നില്‍ തീക്കൊളുത്തി യുവാവ്.... ഭൂമി ഏറ്റെടുക്കലിനിടെ പ്രതിഷേധം, ഒടുവില്‍ സംഭവിച്ചത്!!

കാട്ടാക്കട: ആ സംഭവം കണ്ട് പോലീസ് ഞെട്ടിവിറച്ച് പോയി. തങ്ങളുടെ മുന്നില്‍ തീഗോളമായി പിടയുന്ന യുവാവിന്റെ കാഴ്ച്ച. നെയ്യാര്‍ഡാം മരകുന്നത് ജല ശുദ്ധീകരണശാല നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം വേലി കെട്ടി തിരിക്കുന്നതിനിടെ എല്ലാം സംഭവിച്ചത്. ഒരു യുവാവ് പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇയാള്‍ സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രജീഷ് എന്ന ഈ യുവാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

1

യുവാവ് ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം രാവിലെ പോലീസ് സാന്നിധ്യത്തിലായിരുന്നു സംഭവമെന്നത് ഗൗരവ സ്വഭാവം കാണിച്ച് തരുന്നതാണ്. നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി പുതിയ പദ്ധതിക്കായി ഇറിഗേഷന്‍ വകുപ്പ് നേരത്തെ ആറ് ഏക്കര്‍ വിട്ട് കൊടുത്തിരുന്നു. സ്വകാര്യ ആശ്രമം കുത്തകപ്പാട്ട വ്യവസ്ഥയില്‍ കൈവശം വെച്ചിരുന്ന ഭൂമിയായിരുന്നു ഇത്. പാട്ട വ്യവസ്ഥ ലംഘിച്ചതിനാണ് തിരിച്ചെടുത്ത് പുതിയ പദ്ധതിക്കായി വിട്ട് കൊടുത്തത്.

ഇവിടെ വര്‍ഷങ്ങളായി എട്ട് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. തന്റെ പിതാവിന്റെ കല്ലറ ഉള്‍പ്പെടുന്ന ഭൂമി ഒഴിവാക്കി വേലി കെട്ടണമെന്ന ആവശ്യം പക്ഷേ പോലീസ് തള്ളിക്കളഞ്ഞിരുന്നു. ഇതാണ് തീകൊളുത്തലിലേക്ക് നയിച്ചത്. ഇറിഗേഷന്‍ നല്‍കിയ ഭൂമിയുടെ 60 ശതമാനത്തോളം വെലിക്കെട്ടി തിരിച്ചിരുന്നു. കഴിഞ്ഞ ദിവസം വേലി നിര്‍മാണത്തിനെത്തിയപ്പോള്‍ രജീഷ് തന്റെ ആവശ്യം വീണ്ടും പറഞ്ഞിരുന്നു. രജീഷിന്റെ കുടുംബത്തിന്റെ കൈവശം വെച്ചിരുന്ന ഭൂമിയില്‍ വീടൊഴികെയുള്ള ഭാഗം ഒഴിവാക്കി വേലിനിര്‍മിക്കാനായിരുന്നു ശ്രമം.

അതേസമയം ഇത്തരത്തില്‍ വേലിക്കെട്ടിയാല്‍ പിതാവിന്റെ കുഴിമാടം അടക്കം അതിനുള്ളിലാവും. ഇതാണ് രജീഷിനെ വേദനിപ്പിച്ചത്. രജീഷിന്റെ കുടുംബം ഇവിടെ പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും, ഇവിടെയുള്ള കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി മാറ്റി പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കൈയ്യേറ്റ ഭൂമിയിലാണ് താമസം എന്നായിരുന്നു സര്‍ക്കാര്‍ വാദം. നേരത്തെ ഹൈക്കോടതിയില്‍ അടക്കം കേസ് നടന്നതാണ് ഇക്കാര്യത്തില്‍. എല്ലാവരും സര്‍ക്കാര്‍ ഭൂമിയെന്നാണ് വിധിയെഴുതിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+