തിരുവനന്തപുരത്ത് കണ്ടക്ടറെ പട്ടാപ്പകൽ ബസിൽ കയറി കുത്തിയ സംഭവം ; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ... ഇതോടെ എല്ലാ പ്രതികളും പോലീസ് വലയിലായി!!
തിരുവനന്തപുരം: സ്വകാര്യ ബസ് കണ്ടക്ടറെ പട്ടാപ്പകൽ ബസിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ട് പേരെ കൂടി തന്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാലടി സ്വദേശികളായ ശരത് (22), അഖിൽരാജ് (20) എന്നിവരെയാണ് ആറ്റുകാൽ നിന്ന് തമ്പാനൂർ എസ്.ഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ളസംഘം അറസ്റ്റ് ചെയ്തത്. കൊഞ്ചിറവിള ഒരിക്കോമ്പിൽ വീട്ടിൽ അനന്തു(20), മണക്കാട് ഐരാണി മുട്ടം തളിയൽ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന അനന്തൻ (20) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.
കുപ്രസിദ്ധ കുറ്റവാളി തേമാലി ഷാജി പിടിയില്‍: കൊലപാതകമുള്‍പ്പെടെ കേസുകളില്‍ പ്രതി, പിടിയിലായത് മൂന്നുവര്‍ഷത്തെ ഒളിവ് ജീവിതത്തിന് ശേഷം
നഗരത്തിൽ സർവീസ് നടത്തുന്ന കുന്നുവിള ദേവി എന്ന ബസിലെ കണ്ടക്ടറായ ബാലരാമപുരം അതിയന്നൂർ വെങ്ങിൻകോട് പാൽ സൊസൈറ്റിക്ക് സമീപം അരുൺ നിവാസിൽ അരുണിന് (28) ഇക്കഴിഞ്ഞ ആറിനാണ് കുത്തേറ്റത്. കേസിലെ ഒന്നാം പ്രതിയായഅനന്തുവിനെ രണ്ട് വർഷം മുമ്പ് അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.

സംഭവദിവസം വൈകിട്ട് അഞ്ച് മണിയോടെ ഓവർബ്രിഡ്ജ് എസ്.എം.വി സ്കൂളിന് മുന്നിൽ ആളെ കയറ്റുന്നതിനായി സ്റ്റോപ്പിൽ ബസ് നിറുത്തിയപ്പോഴാണ് അവിടെ കാത്തുനിൽക്കുകയായിരുന്ന സംഘം അരുണിനെ ആക്രമിച്ചത്. അക്രമി സംഘം ബസിൽ നിന്ന് അരുണിനെ വലിച്ചിറക്കാൻ ശ്രമിച്ചു. ബസിന്റെ കമ്പിയിൽ മുറുകെ പിടിച്ച് പ്രതിരോധിക്കാൻ അരുൺ ശ്രമിച്ചു. ഇതിനിടെ സംഘത്തിലുൾപ്പെട്ട ഒരാൾ കർച്ചീഫിൽ ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് അരുണിനെ വയറ്റിൽ കുത്തുകയായിരുന്നു.












Click it and Unblock the Notifications