തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെൺകുട്ടിയുടെ പടമെടുത്ത് മോർഫ് ചെയ്തു; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി... രണ്ട് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ!!

  • By Desk
Google Oneindia Malayalam News

കഴക്കുട്ടം: സോഷ്യൽ മീഡിയ വഴി പ്രണയം നടിച്ച് പണവും സ്വർണവും തട്ടിയ രണ്ടുപേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചേങ്കോട്ടുകോണം സ്വദേശിയായ പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി പ്രണയം നടിച്ച് പണവും സ്വർണവും തട്ടിയെടുത്ത കടകംപള്ളി കണ്ണാന്തുറ പള്ളിവിളാകം വീട്ടിൽ കാർത്തിക് എന്ന സുധീഷ്‌കുമാർ (27)​, കണ്ണാന്തുറ പുതുവൽപുത്തൻ വീട്ടിൽ ശ്രീജിത്ത് വിജയൻ(19)​ എന്നിവരാണ് അറസ്റ്റിലായത്.

ആദ്യം തോക്കുമായി ഭീഷണി: ഭീകരാക്രമണത്തില്‍ അമൃത്സറില്‍ മൂന്ന് മരണം, 15 പേര്‍ക്ക് പരിക്ക്!

ആറുമാസം മുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെടുകയും പെൺകുട്ടിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ എടുക്കുകയും ഇത് മോർഫ് ചെയ്ത് സോഷ്യൽമീഡിയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്നു പലതവണകളായി 42000രൂപയും സ്വർണവളയും തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയിൽ നിന്നു വിവരങ്ങൾ മനസിലാക്കി കഴക്കൂട്ടം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Social Media

തുടർന്ന് പൊലീസ് ഇവ‌രെ തന്ത്റപരമായി കുടുക്കുകയായിരുന്നു. കഴക്കൂട്ടം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുധീഷ് കുമാർ, റോയ്, സി.പി.ഒ മാരായ അരുൺ കുമാർ, സന്തോഷ്, ബിജു, ശ്യാംലാൽ വനിത സി.പി.ഒ ബീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടയത്.

Thiruvananthapuram
English summary
Two were arrested by police for cheating case in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X