കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം തോക്കുമായി ഭീഷണി: ഭീകരാക്രമണത്തില്‍ അമൃത്സറില്‍ മൂന്ന് മരണം, 15 പേര്‍ക്ക് പരിക്ക്!

  • By Desk
Google Oneindia Malayalam News

അമൃത്സര്‍: പഞ്ചാബിലെ അമ‍ൃത്സറില്‍ പ്രാര്‍ത്ഥനാലയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അമൃത്സറിലെ രാജസന്‍സി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് ഗ്രനേഡുകള്‍ എറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നത്. മുഖം മറച്ചാണ് ഇവര്‍ എത്തിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. നിരങ്കരി ഭവനില്‍ ഒരു മതപരമായ ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം.

<strong>ശശികല മലചവിട്ടിയത് അമ്പത് തികയും മുമ്പേ? സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം... ശശികലയുെ മറുപടിയും!</strong>ശശികല മലചവിട്ടിയത് അമ്പത് തികയും മുമ്പേ? സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം... ശശികലയുെ മറുപടിയും!


പഞ്ചാബിലേക്ക് ഏഴോളം ജെയ്ഷെ മുഹമ്മദ് ഭീകരര്‍ കടന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് ഗ്രനേഡ് ആക്രമണമുണ്ടാകുന്നത്. ഇവര്‍ ദില്ലിയിലേക്ക് കടക്കാനാണ് ശ്രമിക്കുന്നതെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

amaristar-blast-154

അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരു‍ടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രാഥമിക നിഗമനം അനുസരിച്ച് ഭീകരാക്രമണമായാണ് പോലീസ് കരുതുന്നത്.

എല്ലാ ഞായറാഴ്ചയും നൂറ് കണക്കിന് ആളുകളാണ് പ്രാര്‍ത്ഥനകള്‍ക്കായി ഇവിടെയെത്തുന്നത്. ആക്രമണം നടക്കുമ്പോള്‍ 250 ഓലം പേരാണ് ഹാളിനുള്ളില്‍ ഉണ്ടായിരുന്നത്. ഗ്രനേഡ് എറിയുന്നതിന് മുമ്പ് തോക്കുമായി എത്തിയ രണ്ട് പേര്‍ ഭക്തരെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും ഉറപ്പാക്കും.

കുറച്ച് ദിവസം മുമ്പ് സംസ്ഥാനത്തുനിന്ന് ഡ്രൈവറെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഒരു എസ് യുവി തട്ടിക്കൊണ്ടുപോയിരുന്നു. പത്താന്‍കോട്ടില്‍ വെച്ചായിരുന്നു സംഭവം. ജമ്മു ടാക്സി സ്റ്റാന്‍ഡില്‍ നിന്ന് ടാക്സി വിളിച്ച ഇവര്‍ പഞ്ചാബിയായിരുന്നു സംസാരിച്ചിരുന്നത്.

English summary
3 Dead, 15 Injured In Terror Attack At Prayer Hall In Amritsar, Say Cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X