ഉണ്ണിമുക്കിൽ സ്വന്തം ഉണ്ണിക്ക് കണ്ണീരോടെ വിട... വിട പറഞ്ഞത് സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തി!!
ആറ്റിങ്ങൽ: ഒരു കവലയുടെ പേരിനു പാത്രമായ ആൾ മരണമടഞ്ഞു. ആറ്റിങ്ങൽ കൊട്ടിയോട് ഗീതാ ഭവനിൽ കെ.ഉണ്ണിയാണ് (86) കഴിഞ്ഞദിവസം മരിച്ചത്. സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്ന ഇദ്ദേഹത്തോടുള്ള സ്നേഹം നിമിത്തമാണ് കിഴക്കും ഭാഗത്തെ ഒരു ജംഗ്ഷന് ഉണ്ണി മുക്കെന്ന പേരുവന്നത്.
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഞായറാഴ്ച തിരിതെളിയും; വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും!!
ഈ ജംഗ്ഷനിൽ 1958 മുതൽ വ്യാപാരം നടത്തിയിരുന്ന ഉണ്ണി നാട്ടുകാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അവരെ സഹായിക്കാൻ ഓടിയെത്തുകയും ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ ഈ ജംഗ്ഷനെ നാട്ടുകാർ ഉണ്ണിമുക്കെന്ന് വിളിച്ചു. ആ പേര് രേഖകളിലും കയറിപ്പറ്റിയതോടെ ഉണ്ണിമുക്ക് പ്രസിദ്ധമായി. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലംതൊട്ടേ പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് സി.പി.എമ്മിന്റെ സന്തത സഹചാരിയായി മാറി.

അധികാരങ്ങളിലും സ്ഥാനമാനങ്ങളിലും താത്പര്യമില്ലാതിരുന്ന ഉണ്ണി സഹജീവികളെ സഹായിക്കാനാണ് ജീവിതം നീക്കിവച്ചത്.സംസ്കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു. ഭാര്യ: രത്നാബായി. മക്കൾ: ചന്ദ്രബാബു (കൊച്ചിൻ ഫർണിച്ചർ), ചന്ദ്ര പ്രഭ, ചന്ദ്രലാൽ, ഗീത, അനിൽകുമാർ. പരേതനായ ചന്ദ്ര പ്രകാശ്. മരുമക്കൾ: സുനിത, ബിന്ദു, ശ്രീജ, പ്രമീള, അനിൽ, അശ്വതി.
Image Caption


Click it and Unblock the Notifications