തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കൊച്ചിലെ മുതല്‍ ഞാന്‍ എടുത്തുകൊണ്ടു നടന്നിരുന്ന കുട്ടിയാണ്, ഇന്ന് ഡിഅഡിക്ഷന്‍ സെന്ററിലാണ്..'; വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലഹരിക്കടിമപ്പെട്ട് ഡിഅഡിക്ഷൻ സെന്ററിൽ കഴിയുന്ന സുഹൃത്തിന്റെ മകന്റെ അനുഭവം പങ്കുവെച്ച് വിഡി സതീശൻ. ലഹരി മരുന്നിന്റെ ഉപയോ​ഗം കൂടിയതിനെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുമ്പോഴായിരുന്നു സതീശൻ ഇക്കാര്യം പറഞ്ഞത്.തന്റെ മടിയിൽ ഓടിവന്നിരുന്നിരുന്ന, വളരെ മിടുക്കനായിരുന്ന ഒരു നാല് വയസ്സുകാരൻ ഉണ്ടായിരുന്നെന്നും എസ്എസ്എൽസിയും പ്ലസ്ടുവുമൊക്കെ ഉയർന്ന മാർക്കിൽ പാസായ അവൻ ഇപ്പോൾ ഡിഅഡിക്ഷൻ സെന്ററിലാണെന്നും അദ്ദേ​ഹം പറഞ്ഞു.

സതീശൻ പറഞ്ഞത്:
കുറേ പേരെ ഞങ്ങള്‍ തിരിച്ചുകൊണ്ടുവന്നു, കുറേ പേരെ ഡിഅഡിക്ഷന്‍ സെന്ററില്‍ കൊണ്ടുപോയി, കൗണ്‍സിലിംഗിന് കൊണ്ടുപോയി രക്ഷപ്പെടുത്തിക്കൊണ്ടുപോയി. കുറേപേര്‍ പോയി.. ഞാന്‍ ആദ്യം എംഎല്‍എ ആകുമ്പോള്‍ എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകുമ്പോള്‍ ഓടിവന്ന് എന്റെ മടിയിലിരുന്നിരുന്ന നാല് വയസുകാരന്‍ പയ്യനുണ്ട്.

നാത്തൂന്‍ അമേരിക്കയില്‍; നാട്ടില്‍ ദമ്പതികള്‍ക്ക് അസൂയകൊണ്ട് ഇരിക്കപ്പൊറുതിയില്ല; ' സാഹസം'..അറസ്റ്റ്നാത്തൂന്‍ അമേരിക്കയില്‍; നാട്ടില്‍ ദമ്പതികള്‍ക്ക് അസൂയകൊണ്ട് ഇരിക്കപ്പൊറുതിയില്ല; ' സാഹസം'..അറസ്റ്റ്

1

അത്രയും മിടുക്കനായ ഒരു കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല..അവന്‍ നന്നായി പഠിക്കും എക്‌സ്ട്രാ ഓര്‍ഡിനറി ബ്രില്യന്റ് ആയിരുന്നു. എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ്, അതുമ വളരെ മാര്‍ക്കോട് കൂടി, പ്ലസ്റ്റുവിനും ഫുള്‍ എ പ്ലസും കിട്ടി. കേരളത്തിലെ പ്രശസ്തമായ എഞ്ചിനീയിറിംഗ് കോളേജില്‍ ചേര്‍ന്നു.

ആരോ​ഗ്യമുള്ള പല്ലുകളാണോ നിങ്ങൾക്ക് വേണ്ടത് എന്നാൽ തുടങ്ങാം ഈ ശീലങ്ങൾ

2

ഓരോ സെമസ്റ്ററിലേയും മാര്‍ക്ക് എന്നെ വിളിച്ചു പറയും. അവന്‍ ഇപ്പോള്‍ രണ്ടാമത്തെ തവണയും ഡിഅഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, എനിക്ക് പ്രതീക്ഷ ഇല്ല സര്‍, കൊച്ചിലെ മുതല്‍ എടുത്തുകൊണ്ടു നടന്നിരുന്ന കുട്ടിയാണ്. തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ല. ഞാന്‍ അടുത്തുടെ ഡി അഡിക്ഷന്‍ സെന്ററില്‍ പോയപ്പോള്‍ ഈ ഒരു വര്‍ഷം 85 കുട്ടികളാണ്. അതില്‍ 37 പേര്‍ പെണ്‍കുട്ടികളാണ്,'' സതീശന്‍ പറഞ്ഞു.

3

സംസ്ഥാനത്ത് ലഹരിമരുന്നുപയോഗവും വിൽപ്പനയും കുത്തനെ കൂടിയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ വർഷം 8 മാസം കൊണ്ട് 16,128 കേസുകൾ റിപ്പോർട്ട് ചെയ്തു. സ്കൂളുകളിൽ പോലും കയറി ലഹരി വിൽക്കുന്നവരുണ്ടെന്നും പ്രത്യേക നടപടികൾക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ലഹരി മരുന്ന് ഉപയോഗത്തിൻറെ ഞെട്ടിക്കുന്ന കണക്കുകളാണ് സർക്കാർ പുറത്തുവിട്ടത്. 2020ൽ 4650 ലഹരിക്കടത്ത് കേസുകൾ, കഴിഞ്ഞ വർഷം 6704 ആയി. ഈ വർഷം 8 മാസം കൊണ്ട് 16,128 ആയി. പിടിച്ച കഞ്ചാവ് ഒരു ടണ്ണിന് മുകളിലാണ്. 1340 കിലോ. 6.7 കിലോ ഹാഷിഷ്. 23.4 കിലോ ഹാഷിഷ് ഓയിലും പിടിച്ചു.

റോബിന്‍ ആരതിയോട് ചോദിച്ച ആ മൂന്നാമത്തെ ചോദ്യമെന്താണ്..!! സസ്‌പെന്‍സ്‌റോബിന്‍ ആരതിയോട് ചോദിച്ച ആ മൂന്നാമത്തെ ചോദ്യമെന്താണ്..!! സസ്‌പെന്‍സ്‌

4

കേസെടുക്കുന്നത് മുതൽ കുറ്റം ചുമത്തുന്നത് വരെയുള്ള ഘട്ടത്തിൽ കർശന വകുപ്പുകൾ ചുമത്താൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാപ്പ ചുമത്താനും, തുടർച്ചയായി കടത്തുന്നവരെ കരുതൽ തടങ്കലിലാക്കാനും നിരീക്ഷിക്കാനും നടപടി എടുക്കും.ലഹരിക്കടത്ത് തടയാനുള്ള കേന്ദ്ര നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.പ്രതിപക്ഷത്തിന്റെ പ്രമേയത്തെ സ്പീക്കര്‍ അഭിനന്ദിച്ചു. സർക്കാറിൻന്‍റെ നടപടിക്ക് പിന്തുണ നൽകി വാക്കൗട്ട് നടത്താതെ പ്രതിപക്ഷം സഹകരിച്ചു.‍

Thiruvananthapuram
English summary
VD Satheesan opens up about his friend's son who is undergoing treatment at a de-addiction center.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X