ഇരട്ടക്കൊലപാതക കേസിലെ പ്രതി ഉണ്ണി ആത്മഹത്യക്ക് ശ്രമിച്ചു, ഒളിവില്‍ കഴിയുന്നതിനിടെ... സംഭവിച്ചത്!!
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തിലെ പ്രതി ഉണ്ണി ആത്മഹത്യക്ക് ശ്രമിച്ചെന്ന് പോലീസ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് ഉണ്ണി. ഇയാള്‍ മദപുരത്തെ കാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. എന്നാല്‍ സംഭവിച്ച കാര്യങ്ങളില്‍ വ്യത്യസ്തമായിരുന്നു. മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും മരച്ചില്ല ഒടിഞ്ഞ് നിലത്ത് വീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Recommended Video
വെഞ്ഞാറമൂടിലെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഉണ്ണിയെന്നാണ് പോലീസ് പറയുന്നത്. നാല് ദിവസത്തോളമാണ് ഉണ്ണി മദപുരത്തുള്ള ഒളിസങ്കേതത്തില്‍ കഴിഞ്ഞത്. ഇവിടെ നിന്നാണ് ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം എട്ടായി. ഇനി അന്‍സര്‍ മാത്രമാണ് പിടിയിലാകാനുള്ളത്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം അറസ്റ്റിലായ ഉണ്ണി മാണിക്കല്‍ പഞ്ചായത്തിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ്.
അതേസമയം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം വെമ്പായത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കന്യാകുളങ്ങരയിലെ ബ്ലോക്ക് കമ്മിറ്റി ഓഫീസും ഐഎന്‍ടിയുസി ഓഫീസും തകര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സിപിഎമ്മാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ സന്ദര്‍ശിച്ചു.
കൊല്ലത്തും കണ്ണൂരും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. 143 ഓഫീസുകള്‍ തകര്‍ത്തെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം ഓഫീസ് ആക്രമണത്തിന് മോഷണത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. സര്‍വോദയ ഖാദി ഭവനില്‍ നിന്ന് തുണിത്തരങ്ങള്‍ മോഷ്ടിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതേസമയം കേസിലെ മറ്റൊരു പ്രതി അന്‍സറിനെ കസ്റ്റഡിയിലെടുത്തെന്ന് സൂചനയുണ്ട്. ഉണ്ണിയുടെ അറസ്റ്റ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. മദപുരത്തെ നൂറേക്കര്‍ മലമുകളില്‍ നിന്നുമാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്. ഇവരെ ഇത്രയും ദിവസങ്ങളില്‍ സഹായിച്ചവരെ കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications