തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരയിലും കടലിലും സമരം; പ്രതിഷേധം ശക്തം; വിഴിഞ്ഞം തുറമുഖ കവാടം വളഞ്ഞ് സമരക്കാർ

Google Oneindia Malayalam News

വിഴിഞ്ഞം: തീരശോഷണം ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ആവശ്യപ്പെട്ട് തുറമുഖ പ്രവേശന കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ കര മര്‍ഗവും കടല്‍ മാര്‍ഗവും ഉപരോധം നടത്തുകയാണ്. വിഴിഞ്ഞം തുറമുഖ കവാടത്തില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം.

ചെറിയതുറ, സെന്റ് സെബാസ്റ്റ്യന്‍ വെട്ടുകാട്, സെന്റ് സേവ്യേഴ്‌സ് വലിയതുറ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തി പൂന്തുറ ഇടവകയാണ് ഇത്തരം ഒരു സമരത്തിന് തുടക്കമിട്ടത്. അഞ്ഞൂറില്‍പരം വാഹനങ്ങളെ പങ്കെടുപ്പിച്ചാണ് പ്രതിഷേധ ജാഥ എന്നാണ് റിപ്പോർട്ട് . കടലിലൂടെ വള്ളമിറക്കിയുള്ള പ്രതിഷേധ ജാഥ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തു നിന്നാണ് തുടക്കം.

vizhinjam

 'ഞാന്‍ പൊങ്ങച്ചം പറയുന്നതല്ല കേട്ടോ.. ആളുകള്‍ പലപ്പോഴും ആ ചോദ്യം ചോദിക്കാറുണ്ട്': സ്റ്റാലിന്‍ 'ഞാന്‍ പൊങ്ങച്ചം പറയുന്നതല്ല കേട്ടോ.. ആളുകള്‍ പലപ്പോഴും ആ ചോദ്യം ചോദിക്കാറുണ്ട്': സ്റ്റാലിന്‍

നൂറില്‍പരം വള്ളങ്ങളാണ് ഒരേസമയം വിഴിഞ്ഞം തുറമുഖത്തിനെ വലയം വയ്ക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതു വരെ പിന്നോട്ടു പോകില്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരത്തിലേക്കു നീങ്ങുമെന്നും സമരസമിതി അറിയിച്ചു.

സമരം ഏഴാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കരയിലും കടലിലും പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം ഉണ്ടായത്. തുറമുഖ നിര്‍മാണമേഖലയിലേക്കുള്ള പ്രധാന കവാടത്തിന്റെ പൂട്ട് തകര്‍ത്ത സമരക്കാര്‍ പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നൂറ് കണക്കിന് സമരക്കാര്‍ വള്ളങ്ങളിലും തുറമുഖപ്രദേശത്ത് എത്തി. ബോട്ടുകളിലും വള്ളങ്ങളിലും തുറമുഖനിര്‍മാണമേഖലയിലേക്ക് മല്‍സ്യത്തൊഴിലാളികള്‍ നീങ്ങുകയാണ്. തുറമുഖ നിര്‍മാണമേഖലയില്‍ പ്രതിഷേധിക്കുകയാണ് ലക്ഷ്യം.അന്താരാഷ്ട്ര തുറമുഖത്തെ പദ്ധതിപ്രദേശത്തെ കരഭാഗവും അനുബന്ധ നിര്‍മാണം നടക്കുന്ന കടലിലെ പുലിമുട്ട് മേഖലയുമാണ് സമരത്തിന്റെ ഭാഗമായി വളഞ്ഞത്.

അതേസമയം, തീരവാസികളുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സത്യസന്ധവും ക്രിയാത്മകവുമായ സര്‍ക്കാര്‍ ഇടപെടലുകള്‍ അടിയന്തരമായി ഉണ്ടാകണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി വ്യക്തമാക്കി. തീരത്തെ സ്ഥിതി ഗുരുതരമാണ്. വിഴിഞ്ഞത്തിനടുത്ത പ്രദേശങ്ങളില്‍ നിന്നും പരമ്പരാഗത ജീവനോപാധികളില്‍ നിന്നും ജനങ്ങള്‍ പുറത്താക്കപ്പെടുന്നതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തുറമുഖ നിര്‍മാണത്തിന്റെ പാര്‍ശ്വഫലമായ പരിസ്ഥിതിനാശം ന്യായീകരണം അര്‍ഹിക്കുന്നതല്ല. കിലോമീറ്ററുകളോളം തീരം ഇല്ലാതായി. കടല്‍കയറി പുരയിടങ്ങളും റോഡുകളും നഷ്ടപ്പെട്ടു.

'എന്റെ പൊന്ന് എസ്തറെ...എന്നാ ഭംഗിയാന്നേ'; സ്റ്റൈലിഷ് ആയി എസ്തര്‍

അതിജീവനത്തിനായും പരിസ്ഥിതിയുടെ സംരക്ഷണത്തിനായും സംഘടിക്കുന്നവരെ വികസനവിരോധികളെന്നു മുദ്രകുത്തി അപമാനിക്കാനുള്ള സംഘടിതശ്രമങ്ങളും നടക്കുന്നുവെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി പറഞ്ഞിരുന്നു.തിരുവനന്തപുരം ലത്തീന്‍ അതിരൂപത നയിക്കുന്ന സമരത്തിനു കെസിബിസി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ പറഞ്ഞു.

Recommended Video

cmsvideo
മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

Thiruvananthapuram
English summary
Vizhinjam protest: Protests continue at Vizhinjam port, protesters adopt new method
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X