വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വോട്ടുമറിക്കുന്നു, ലക്ഷ്യം ബിജെപിയുടെ ജയമെന്ന് വികെ പ്രശാന്ത്!!
തിരുവനന്തപുരം: കോലിബീ സഖ്യം സംസ്ഥാനത്ത് അതിശക്തമാണെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ കടുത്ത് കൊണ്ടിരിക്കുകയാണ്. നേമത്ത് കഴിഞ്ഞ തവണ കോണ്‍ഗ്രസ് വോട്ട് മറിച്ചെന്ന വാര്‍ത്തയ്ക്കിടെ വട്ടിയൂര്‍ക്കാവിലും സമാന ആരോപണം ഉയരുകയാണ്. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് മറിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്താണ് ആരോപിച്ചിരിക്കുന്നത്. ബിജെപിയുമായി കോണ്‍ഗ്രസ് വോട്ടുകച്ചവടത്തിന് ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രശാന്ത് പറയുന്നു. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന ആരോപണമാണിത്.

നേമത്തെ വോട്ടു കച്ചവടം പരോക്ഷമായി കെ മുരളീധരന്‍ ശരിവെച്ചിരുന്നു. ബിജെപി അക്കൗണ്ട് തുറക്കാന്‍ കാരണം കോണ്‍ഗ്രസാണെന്ന ആരോപണങ്ങള്‍ ശക്തമാണ്. എന്നാല്‍ ബിജെപിയുമായുള്ള ബന്ധം തെളിയിക്കാന്‍ സിപിഎമ്മിനെ ഉമ്മന്‍ ചാണ്ടി വെല്ലുവിളിച്ചിരിക്കുകയാണ്. ബിജെപിക്ക് വോട്ട് മറിക്കാനായി കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് സജീവമായി ഇല്ലെന്ന് പ്രശാന്ത് ആരോപിക്കുന്നു. മണ്ഡലത്തില്‍ വൈകിയെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ നായര്‍ പ്രചാരണ രംഗത്ത് തന്നെ വളരെ പിന്നിലാണ്. ഇത് വിവി രാജേഷിന് വോട്ട് മറിക്കാനുള്ള ധാരണയുടെ ഭാഗമാണെന്നും പ്രശാന്ത് പറഞ്ഞു.
അതേസമയം പ്രശാന്തിന് പരാജയ ഭീതിയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജേഷ് ആരോപിക്കുന്നു. ഇതേ ആരോപണം തന്നെ വീണ എസ് നായരും ഉന്നയിച്ചു. കോണ്‍ഗ്രസിന്റെ മാത്രമല്ല, സിപിഎമ്മിന്റെ വോട്ടും ഞങ്ങള്‍ വേണ്ടെന്ന് പറയില്ല. പ്രശാന്തിന്റെ ആക്ഷേപത്തിന് ജനങ്ങള്‍ തന്നെ മറുപടി പറയട്ടെയെന്ന് വീണയും പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷം വട്ടിയൂര്‍ക്കാവില്‍ നേടിയിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ 14000 വോട്ടിന്റെ ഭൂരിപക്ഷം നേടി പ്രശാന്ത് വിജയിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് ഭൂരിപക്ഷം 4500 ആയി കുറഞ്ഞിരുന്നു.
Recommended Video
പ്രസിദ്ധിനുമുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്, ഇന്ത്യയുടെ വിജയ ചിത്രങ്ങൾ കാണാം
കണക്കുകളിലാണ് ഇടതുപക്ഷത്തിന് ചെറിയ ആശങ്കയുള്ളത്. കോണ്‍ഗ്രസ് വോട്ട് മറിച്ചാല്‍ ഇവിടെ സിപിഎം തോല്‍ക്കാനുള്ള സാധ്യത ശക്തമാണ്. എന്നാല്‍ ഇത്തവണ എല്ലാ വോട്ടും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. അതേസമയം ബിജെപിയുമായുള്ള ബന്ധം തെളിയിക്കാന്‍ ഉമ്മന്‍ ചാണ്ടി പിണറായിയെ വെല്ലുവിളിച്ചിട്ടുണ്ട്. എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും, ബാലശങ്കറിന്റെ ആരോപണം മറയ്ക്കാനുമാണ് മുഖ്യമന്ത്രി ഈ നീക്കം നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തുടര്‍ ഭരണം ലഭിക്കാന്‍ ബിജെപിക്ക് ഏഴോളം സീറ്റുകളില്‍ സിപിഎം ജയമൊരുക്കുമെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications