Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു : ഭാര്യാപിതാവിനും മാതാവിനും ഗുരുതര പരിക്ക്

തിരുവനന്തപുരം: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യയ്ക്ക് ദാരുണ അന്ത്യം. ഗുരുതരമായി പരിക്കേറ്റ ഭാര്യയുടെ മാതാപിതാക്കൾ ചികിത്സയിൽ. കൊലപാതകം കണ്ട് നിലവിളിച്ച് വീട്ടിനുള്ളിൽ കയറി വാതിൽ അടച്ചതിനാൽ 13വയസുള്ള മകൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവനന്തപുരം വട്ടിയൂർക്കാവ് മേലത്തുമേലെ ടി.സി 10/ 1308(1)ൽ എംഎംആർ.എ 41ൽ കൃഷ്ണഭവനിൽ രജനികൃഷ്ണയാണ് (40 ശാരിക) ഭർത്താവ് മലയിൻകീഴ് മേപ്പൂക്കട പഴയറോഡ് ശ്രീസദനത്തിൽ ശ്രീകുമാറിന്റെ (45) കുത്തേറ്റ് മരിച്ചത്. മകളെ കുത്തുന്നത് തടയുന്നതിനിടെ പരിക്കേറ്റ അച്ഛൻ കൃഷ്ണണൻ നായർ (72) അമ്മ രമാദേവി (68) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമണത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശ്രീകുമാറിനെ നാട്ടുകാർ പിടികൂടി വട്ടിയൂർക്കാവ് പൊലീസിൽ ഏൽപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നുണ്ടായ അടിപിടിയാണ് കത്തിക്കുത്തിലും കൊലയിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫോൺ​കോളെടുക്കാത്തതിന്റെ വിരോധത്താലാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ​ ശ്രീകുമാർ പറഞ്ഞു.പറഞ്ഞു.പ​തി​ന​ഞ്ചു​വ​ർ​ഷം​ ​മു​ൻ​പാ​ണ് ​ര​ജ​നി​കൃ​ഷ്ണ​യെ​ ​ശ്രീ​കു​മാ​ർ​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ത്.​ ​നേ​ര​ത്തെ​ ​വി​ദേ​ശ​ത്താ​യി​രു​ന്ന​ ​ശ്രീ​കു​മാ​ർ​ ​മ​ട​ങ്ങി​യെ​ത്തി​യ​ ​ശേ​ഷം​ ​കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​കാ​ര​ണം​ ​ഭാ​ര്യ​യി​ൽ​ ​നി​ന്നും​ ​മ​ക്ക​ളി​ൽ​ ​നി​ന്നും​ ​അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു.​

murdercase-15


മ​ദ്യ​പി​ക്കു​ന്ന​തി​ന് ​പു​റ​മെ​ ​മ​റ്റു​ ​ല​ഹ​രി​ ​വ​സ്തു​ക്ക​ൾ​ക്കും​ ​അ​ടി​മ​യാ​ണ് ശ്രീകുമാറെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനുംശേഷം ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ​പേ​യാ​ട്ടെ​ ​ഒ​രു​ ​മെ​ഡി​ക്ക​ൽ​ ​ഷോ​പ്പി​ലെ​ ​ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ​ര​ജ​നി​കൃ​ഷ്ണയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

​കൊ​ടു​ങ്ങാ​നൂ​ർ​ ​ഭാ​ര​തീ​യ​ ​വി​ദ്യാ​ഭ​വ​നി​ലെ​ ​പ്ല​സ് ​വൺ​ ​വി​ദ്യാ​ർ​ത്ഥി​ ​മി​ഥു​ൻ,​ ​എ​ട്ടാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​ ​മി​ഥു​ല​ ​എ​ന്നി​വ​രാ​ണ് ​മ​ക്ക​ൾ.​ ​സി.​പി.​എം​ ​മേ​ല​ത്തു​മേ​ലെ​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​നി​ല​വി​ൽ​ ​ബ്രാ​ഞ്ച് ​അം​ഗ​മാ​ണ്.​ ​കൃ​ഷ്ണ​ൻ​ ​നാ​യ​രും​ ​ര​മാ​ദേ​വി​യും​ ​പി.​എ​സ്.​സി​ ​മു​ൻ​ ​ജീ​വ​ന​ക്കാ​രാ​ണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+