വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
തിരുവനന്തപുരം:വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്.
നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. വാക്കുതർക്കത്തിന് ഒടുവിലായിരുന്നു കൊലപാതകം. ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. മൃതദേഹം സയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു.

നിഖിതയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ നിഖിതയും അനീഷും പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. അനീഷിന്റെ ചികിത്സാ സംബന്ധമായ ചില ആവശ്യങ്ങള്‍ക്കാണ് ഇരുവരും നാട്ടിലെത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ പലപ്പോഴും സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പയ്യന്നൂരിൽ യുവതിയുടെ മരണം; ഭർതൃ പീഡനം മൂലമെന്ന് പരാതി
പയ്യന്നൂരിൽ യുവതി ജീവനൊടുക്കിയത് ഭർതൃ പീഡനം മൂലമെന്ന് പരാതി.കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂർ കൂക്കാനത്തെ രാകേഷിന്റെ ഭാര്യ കെ.പി സൂര്യ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചത്. സൂര്യ ആത്മഹത്യ ചെയ്യാൻ കാരണം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തര പീഡനമാണന്നാണ് വീട്ടുകാരുടെ പരാതി.
തന്നെ പീഡിപ്പിക്കുന്നതായി സൂര്യ വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ആസ്വഭാവിക മരണത്തിനു കേസെടുത്ത പോലീസ് വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂര്യയുടെ കുടുംബാംഗങ്ങളിൽ നിന്നും പോലീസ് ഇന്നലെ മൊഴിയെടുത്തു. ശേഷം ഭർത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്യും. പയ്യന്നൂർ സി.ഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.
ഒന്ന് സൂക്ഷിച്ചാൽ അഡിസിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി
എറണാകുളത്ത് മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു
എറണാകുളം പിണർമുണ്ടയിൽ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശി ലിജ ആണ് കൊല്ലപ്പെട്ടത്. ഭാര്യ കഴുത്തുമുറിച് കോലപ്പെടുത്തിയ നിലയിൽ ആണ് കാണപ്പെട്ടത്.
കുന്നത്തു നാട് പള്ളിക്കര സ്വദേശി ലിജ ( 41) ആണ് കൊലപ്പെട്ടത്. ഭർത്താവ് ഷുക്രു കൊലപാതകത്തിന് ശേഷം തൂങ്ങി മരിച്ചു. ഷുക്രു ഓഡീഷ സ്വദേശിയാണ്. ലിജ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ വച്ച് പുലർച്ചെ ആണ് മരിച്ചത്.
വർഷങ്ങളായി ഇവര്‍ വിവാഹിതരായിട്ട്. ഇവര്‍ക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. കുറച്ച് മാസമായി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് ലിജ.
സ്മാമർട്ട് ലുക്കും, ക്യൂട്ട് പുഞ്ചിരിയും... സാരിയിൽ സുന്ദരിയായി അനുശ്രീ... കാണാം ചിത്രങ്ങൾ,
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications