• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കസാഖിസ്താന്‍ സര്‍വകലാശാല എങ്ങനെ അറിഞ്ഞു; ഷാഹിദ കമാലിനോട് ചോദ്യവുമായി ലോകായുക്ത

Google Oneindia Malayalam News

തിരുനനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് ചോദ്യങ്ങളുമായി ലോകായുക്ത. ഷാഹിദയുടേത് വ്യാജ വിദ്യാഭ്യാസ യോഗ്യതയാണ് എന്ന പരാതിയാണ് ലോകായുക്ത പരിശോധിക്കുന്നത്. ഡോേ്രക്ടറ്റ് കസാഖിസ്താനിലെ സര്‍വകലാശാലയില്‍ നിന്നാണ് എന്നായിരുന്നു ഏറ്റവും ഒടുവില്‍ ഷാഹിദ പറഞ്ഞത്. ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കസാഖിസ്താന്‍ സര്‍വകലാശാല എങ്ങനെ അറിഞ്ഞുവെന്ന് ലോകായുക്ത ചോദിച്ചു. വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ രേഖകള്‍ ഹാജരാക്കാനാണ് ലോകായുക്ത നിര്‍ദേശിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ മലയാളിയായ പ്രതിനിധിയാണ് തന്റെ പേര് ശുപാര്‍ശ ചെയ്തത് എന്നായിരുന്നു ഷാഹിദയുടെ മറുപടി. കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ ഷാഹിദ സമ്മതിച്ചിരുന്നു. ലോകായുക്തക്ക് നല്‍കിയ മറുപടിയിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിയറ്റ്നാം സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഷാഹിദയുടെ മുന്‍നിലപാട്. കസാകിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് കോംപ്ലിമെന്ററി മെഡിസിനില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്ന് അവര്‍ പിന്നീട് തിരുത്തി. ഇക്കാര്യം സര്‍ക്കാര്‍ ലോകായുക്തയെ അറിയിക്കുകയും ചെയ്തു. ഷാഹിദ നല്‍കിയ വിവരം അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പാതിരാ അട്ടിമറി ഇങ്ങനെ; ഒറ്റ രാത്രി കൊണ്ട് പ്രതിപക്ഷം മാറി... കളം വരച്ചത് പ്രശാന്ത് കിഷോര്‍പാതിരാ അട്ടിമറി ഇങ്ങനെ; ഒറ്റ രാത്രി കൊണ്ട് പ്രതിപക്ഷം മാറി... കളം വരച്ചത് പ്രശാന്ത് കിഷോര്‍

ബിരുദം കേരള സര്‍വകലാശാലയില്‍ നിന്നല്ലെന്നും അണ്ണാമലൈയില്‍ നിന്നാണെന്നും ഷാഹിദ തിരുത്തുകയും ചെയ്തിരുന്നു. 2009ലും 2011ലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത വെച്ചതില്‍ പിഴവ് പറ്റിയെന്നാണ് ലോകായുക്തയ്ക്ക് നല്‍കിയ മറുപടിയിലെ വിശദീകരണം.

'സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും' എന്ന വിഷയത്തില്‍ പിഎച്ച്ഡി കിട്ടിയെന്ന് അവകാശപ്പെട്ട് 2018 ജൂലൈ 30ന് ഷാഹിദ ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ വിവാദമുയര്‍ന്നപ്പോള്‍, ഫെയ്സ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയ ഷാഹിദ, തനിക്ക് ഇന്റര്‍നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ഡിലിറ്റ് ലഭിച്ചതായും വെളിപ്പെടുത്തി. ഷാഹിദക്ക് വിയറ്റ്നാം സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി ലഭിച്ചെന്നായിരുന്നു തൃക്കാക്കര സ്വദേശി എസ് ദേവരാജന് സാമൂഹികനീതി വകുപ്പില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

ഈ വിവരം പുറത്തുവന്നതോടെ ഷാഹിദക്ക് എത്ര പിഎച്ച്ഡി ബിരുദവും എത്ര ഡിലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ടെന്ന ചോദ്യം ഉയര്‍ന്നു. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി അഖില ഖാന്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചക്കിടെയാണ് ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ആദ്യം ഉന്നയിച്ചത്. ഷാഹിദ കമാല്‍ ബികോം വരെ മാത്രമാണു പഠിച്ചതെന്നും അവസാന വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്നും ഡോക്ടറേറ്റ് വ്യാജമാണെന്നും ചൂണ്ടിക്കാട്ടി അഖില ഖാന്‍ ലോകായുക്തക്ക് പരാതി നല്‍കുകയായിരുന്നു.

cmsvideo
  ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
  Thiruvananthapuram
  English summary
  Women Commission Member Shahida Kamal Education Qualification; Lokayukta Seeks Clarification
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X