Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡോണയാണ് താരം'; മോഷ്ടാവിന്റെ കണ്ണുകളില്‍ നോക്കി ഇരുന്നു, ഒടുവില്‍ കള്ളന്റെ കുറ്റസമ്മതം

തൃശൂര്‍: ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന യാര്‍ഡ് റൂമില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ച കള്ളനെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത് ഡോണ എന്ന നായ. എരുമപ്പെട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നെല്ലവായിയില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. രണ്ട് ലക്ഷത്തിലധികം രൂപയാണ് കാണാതായത്.

ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന യാര്‍ഡ് റൂമില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് 2 ലക്ഷത്തിലധികം രൂപ കാണതായത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സി സി ടി വി ക്യാമറ ചെക്ക് ചെയ്തപ്പോള്‍ ഹെല്‍മറ്റ് ധരിച്ച ഒരാളുടെ ദൃശ്യം കണ്ടിരുന്നു.

thrissur

അവിടെ വന്നുപോകുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിയപ്പോള്‍ സംശയം തോന്നിയ ഒരാളെ പോലീസ് കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ അയാളുടെ കൂട്ടുകാരായ രണ്ടുപേരേയും പോലീസിന് സംശയം തോന്നി. സംശയം തോന്നിയ മൂന്നുപേരേയും പോലീസ് ചോദ്യം ചെയ്തു. പരസ്പരം സാദൃശ്യം ഉണ്ടായിരുന്നതും ഹെല്‍മറ്റ് ഉപയോഗിച്ചരുന്നതിനാലും പ്രതിയെ കണ്ടെത്താന്‍ മറ്റു സാധ്യതകളും ഉണ്ടായിരുന്നില്ല. മൂന്നു പേരും കുറ്റം സമ്മതിക്കാത്തതിനാലും, പോലീസ് പിന്നീട് ഡോഗ് സ്‌ക്വാഡിന്റെ സഹായം തേടുകയായിരുന്നു.

തൃശൂര്‍ സിറ്റി പോലീസ് ഡോഗ് സ്‌ക്വാഡിലെ ആറു വയസ്സുള്ള ഡോണയുമായി പി. പ്രവീണ്‍കുമാറും ടി.പി. അലോഷ്യസും എരുമപ്പെട്ടി സ്റ്റേഷനിലെത്തി. ഓഫീസ് മുറിയുടെ തകര്‍ത്തിരിക്കുന്ന ഹാന്‍ഡ്ലില്‍ നിന്നും ഡോഗിന് മണം കൊടുക്കുകയും, തുടര്‍ന്ന് ഡോഗ് മണം പിടിച്ചു ട്രാക്ക് ചെയ്ത് സംഭവ സ്ഥലത്ത് നിന്നും 1 കിലോമീറ്ററോളം സഞ്ചരിച്ച ശേഷം കാട് പിടിച്ച് കിടക്കുന്ന ഒഴിഞ്ഞ പറമ്പില്‍ എത്തിച്ചേര്‍ന്നു.

ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ

അവിടെ ഉണ്ടായിരുന്ന കിണറിന്റെ സപീപത്തു നിന്നും പ്രതി ഉപേക്ഷിച്ച ബാഗ്, ഹെല്‍മെറ്റ്, വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തി. പിന്നീട് ഡോണ മണം പിടിച്ച് ദൂരെയുള്ള ആളൊഴിഞ്ഞ വീട്ടില്‍നിന്ന് ഒരു ഹെല്‍മറ്റും ബാന്‍ഡേജും കണ്ടെത്തി. ഹെല്‍മറ്റ് മണത്ത് തിരിച്ചെത്തിയ ഡോണ മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ അടുത്തേക്ക് നീങ്ങി. അതില്‍ ഒരാളെ നോക്കി കുരച്ചു. പിന്നീട് അയാളുടെ കണ്ണുകളിലേക്ക് നോക്കി മുന്നിലിരുന്നു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

പ്രതിക്കൊപ്പം സഹായികളായ മറ്റു രണ്ടുപേരുമാണ് കൂടെ ഉണ്ടായിരുന്നത്. പോലീസ് സംശയിച്ച മൂന്നു പേരില്‍ നിന്നാണ് മോഷണം നടത്തിയ പ്രതിയെ ഡോണ കണ്ടെത്തിയത്. ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇന്‍സ്‌പെക്ടര്‍ ഭൂപേഷ് കെ.കെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അനുരാജ് ടി സി, അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷീബു കെ പി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജയന്‍ കെ.ആര്‍, ഗോപി സി ഐ, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ ഷാബു ടി എ, സതീഷ്, ഷാജു കെ എ, സുഗതന്‍ കെ വി, എന്നിവരും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+