Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് ചമഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തും; പിന്നാലെ കവര്‍ച്ച; ഒടുവില്‍ പ്രതി അറസ്റ്റില്‍

തൃശൂര്‍: പോലീസാണെന്നു പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തുകയും, യുവാവിന്റെ മൊബൈല്‍ഫോണ്‍ കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ ഈസ്റ്റ് പോലീസാണ് പ്രതിയെ അറസ്റ്റ ്‌ചെയ്തത്. പിടിയിലായി. വടക്കാഞ്ചേരി കുമരനെല്ലൂര്‍ കിഴക്കേ പീടികയില്‍ വീട്ടില്‍ ഷഹബാസ് (23) ആണ് പിടിയിലായത്.

ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ്

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലും സ്വരാജ് റൌണ്ടിലും, ചില്‍ഡ്രന്‍സ് പാര്‍ക്കിലും പരിസരത്തും നിരീക്ഷണം നടത്തി, ഒറ്റക്ക് ഇരിക്കുന്നവരേയും, കാത്തുനില്‍ക്കുന്നവരേയും കണ്ടെത്തി, പോലീസാണെന്നുപറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി.

police

ഇക്കഴിഞ്ഞ ദിവസം തേക്കിന്‍കാട് മൈതാനിയില്‍ ഒറ്റക്ക് ഇരിക്കുകയായിരുന്ന അരിമ്പൂര്‍ പരയ്കാട് സ്വദേശിയായ യുവാവിനെ പോലീസാണെന്നുപറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തുകയും, കഞ്ചാവു കേസില്‍ പെടുത്തുമെന്നും മറ്റും പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്തു. പണം ഇല്ലെന്നു മനസ്സിലായപ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന 25000 രൂപ വിലവരുന്ന മൊബൈല്‍ഫോണ്‍ കവര്‍ച്ച ചെയ്ത് മുങ്ങുകയും ചെയ്തു.

ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളില്‍ ഇയാളുടെ ചിത്രം വ്യക്തമായിരുന്നു. ഇത് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി. സമാനമായ കുറ്റകൃത്യത്തിന് ഇയാള്‍ക്കെതിരെ വടക്കാഞ്ചേരി, ചെറുതുരുത്തി പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി . ലാല്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ. ഉമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദുര്‍ഗ്ഗാലക്ഷ്മി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ഹരീഷ് കുമാര്‍, ദീപക് വി.ബി, സിബിന്‍ വി.കെ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+