തൃശൂരില്‍ അഭിഭാഷകനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂര്‍: തൃശൂരില്‍ അഭിഭാഷകനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ജില്ലയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ പികെ സുരേഷ് ബാബുവിന് നേരെയാണ് ആക്രമണുണ്ടായത്. ഓഫീസില്‍ അതിക്രമിച്ച് കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ നോക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അഭിഭാഷകന്‍ രക്ഷപ്പെട്ടത്. അയ്യന്തോളില്‍ കോടതിക്ക് സമീപമാണ് സുരേഷ് ബാബുവിന്റെ ഓഫീസ്. അക്രമി ഓഫീസിനകത്ത് കയറി അഭിഭാഷകന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ പുറത്തേക്ക് കടന്നതിനാലാണ് രക്ഷപ്പെട്ടത്.
തനിക്ക് നെരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് അഭിഭാഷകന്‍ സുരേഷ് ബാബു ആരോപിക്കുന്നു. ചാലക്കുടി സ്വദേശിയായ രാധാകൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് സുരേഷ് ബാബു പറയുന്നു. തെറ്റിദ്ധാരണകള്‍ മൂലമാണ് ആക്രമണം ഉണ്ടായതെന്നും വധഭീഷണി ഉള്ളതിനാല്‍ വീടിന് പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസും വ്യക്തമാക്കി.
സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...












Click it and Unblock the Notifications