തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെങ്ങാലൂര്‍ ഓട്ടിസം പാര്‍ക്ക്; സൈമണ്‍ ബ്രിട്ടോയുടെ ആശയം, ഫണ്ടും അനുവദിച്ചു!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചെങ്ങാലൂര്‍ എല്‍പി സ്‌കൂളിനോടു ചേര്‍ന്നുള്ള ഓട്ടിസം പാര്‍ക്കിലൂടെ യാഥാര്‍ത്ഥ്യമായത് അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ആശയം. 2007-ല്‍ പുതുക്കാട് എംഎല്‍എയായിരുന്ന സി രവീന്ദ്രനാഥുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് ബ്രിട്ടോ ഈ കാര്യം പങ്കുവച്ചത്. മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ അവരുടെ സവിശേഷ ശേഷികള്‍ കണ്ടെത്തി, സ്വയംപര്യാപ്തരാക്കി മാറ്റിയെടുക്കാനൊരിടം എന്ന നിലയില്‍ ഓട്ടിസം പാര്‍ക്കിന് വലിയ സ്വീകാര്യത ലഭിച്ചു.

സ്വര്‍ണവ്യാപാരികളെ ആക്രമിച്ച് 25 ലക്ഷം രൂപ കവര്‍ന്ന സംഭവം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് എട്ടുപേര്‍

സ്ഥലസൗകര്യവും ഭൗതിക സാഹചര്യവുമൊരുക്കാമെന്ന രവീന്ദ്രനാഥിന്റെ ഉറപ്പു ലഭിച്ചതോടെ ഫണ്ടനുവദിക്കാന്‍ ബ്രിട്ടോയും തയ്യാറായി. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെന്ന നിലയില്‍ നിയമസഭാ സാമാജികനായിരുന്ന ബ്രിട്ടോയ്ക്ക് സംസ്ഥാനത്തെവിടെയും ഫണ്ട് അനുവദിക്കാനാവുമായിരുന്നു. അവസാനം 30 ലക്ഷം രൂപ ഓട്ടിസം പാര്‍ക്കിനായി ബ്രിട്ടോയുടെ എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിക്കാനും നിശ്ചയിച്ചു.

Autism park

ഇരുവരും കാര്യം മന്ത്രി തോമസ് ഐസക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ആശയത്തില്‍ ആകൃഷ്ടനായ മന്ത്രി ഓട്ടിസം പാര്‍ക്കിനായി സംസ്ഥാന ബജറ്റില്‍ തുക വകയിരുത്താന്‍ തയ്യാറാവുകയായിരുന്നു. പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഏറെ സന്തോഷവാനായിരുന്ന ബ്രിട്ടോ ഭാര്യ സീനയുമൊത്ത് ചെങ്ങാലൂര്‍ എല്‍പി സ്‌കൂള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

ഇന്ന് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള 25 കുട്ടികള്‍ക്ക് ആശ്രയമാണ് ചെങ്ങാലൂരിലെ ഓട്ടിസം പാര്‍ക്ക്. അവര്‍ക്ക് എങ്ങനെ ദൈനംദിന വൃത്തികള്‍ കൃത്യമായി ചെയ്യാം എന്നതുള്‍പ്പെടെ തൊഴിലധിഷ്ഠിത പരിശീലനവും യോഗയുംവരെ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തുതന്നെ ആദ്യം സര്‍ക്കാര്‍ പദ്ധതിയായി നടപ്പാക്കിയ ഓട്ടിസം പാര്‍ക്കിലൂടെ സൈമണ്‍ ബ്രിട്ടോയും ഓര്‍മിക്കപ്പെടുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

Thrissur
English summary
Autism park in Chengaloor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X