• search
For wayanad Updates
Allow Notification  

  സ്വര്‍ണവ്യാപാരികളെ ആക്രമിച്ച് 25 ലക്ഷം രൂപ കവര്‍ന്ന സംഭവം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് എട്ടുപേര്‍

  • By Desk

  കല്‍പ്പറ്റ: കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ്ണവ്യാപാരികളെ ആക്രമിച്ച് 25 ലക്ഷം രൂപയും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ താവക്കര ഷാലേം വീട്ടില്‍ ഷമേജ് ദേവദാസ്(44), കണ്ണൂര്‍ മാവഞ്ചേരി എച്ചൂര്‍ മേച്ചേരി ശ്രീപുരം വീട്ടില്‍ രഞ്ജിത്ത് (34),കേണിച്ചിറ ചൂതുപാറ,അമ്പശ്ശേരിയില്‍ നിധിന്‍ പീയൂഷ് (23) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

  സൗദിയില്‍ ജോലിക്കുപോയ അസ്‌കറിനെ കാണാതായിട്ട് രണ്ട് വര്‍ഷം ... നിറ കണ്ണുകളുമായി ഭാര്യയും മക്കളും നാട്ടില്‍ കാത്തിരിക്കുന്നു, മകനെ കാണാനാകുമെന്ന പ്രത്യാശയിൽ മാതാവ്!!

  സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്. എറണാകുളം കോതമംഗലം വട്ടപറമ്പില്‍ വിആര്‍ രഞ്ജിത്ത് (29) ആയിരുന്നു ആദ്യം പിടിയിലായത്. പിന്നീട് കോഴിക്കോട് സ്വദേശികളായ ബാലുശ്ശേരി ചമ്മില്‍ വീട്ടില്‍ സി ദില്‍ജില്‍ (26), കുന്ദമംഗലം അരുണോലിചാലില്‍ ഇട്ടു എന്ന ഷിബിത്ത് (28) എന്നിവരും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ സ്വദേശികളായ വരന്തരപ്പള്ളി കരയമ്പാടം എംവി മംഗളന്‍ വീട്ടില്‍ എം വിനീത് രവി (26)നെയും, വരന്തരപ്പള്ളി പള്ളന്‍ വീട്ടില്‍ പള്ളന്‍ ബാബു എന്ന ബാബു (42) നെയും പൊലീസ് അറസ്റ്റ് ചെയ്തു.

  Devadas, Ranjith and Piyush

  കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളെല്ലാം തന്നെ റിമാന്റിലാണ്. മാനന്തവാടി എ എസ് പിയുടെ സ്പെഷല്‍ സ്വക്വാഡ് അംഗങ്ങളും, തിരുനെല്ലി എസ്ഐ ബിജു ആന്റണിയും ചേര്‍ന്നാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്ത്. കവര്‍ച്ചാസംഘത്തിലെ പ്രധാനപ്രതികളെ ഇനിയും പിടികൂടാനുണ്ട്. മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നാനക്കുഴിയില്‍ സീറ്റുകള്‍ കുത്തിപ്പൊളിച്ചും, ചില്ലുകള്‍ തകര്‍ത്തും ഉപേക്ഷിച്ച നിലയില്‍ മാരുതി സിഫ്റ്റ് കാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

  കാര്‍ തട്ടിയെടുത്തത് കാട്ടിക്കുളത്ത് വെച്ചാണ് മനസിലാക്കിയതോടെ തിരുനെല്ലി പൊലീസിനായിരുന്നു കേസിന്റെ അന്വേഷണചുമതല. തുടര്‍ന്നാണ് കേസില്‍ അറസ്റ്റുകളുണ്ടാവുന്നത്. കര്‍ണ്ണാടകയിലും തമിഴ്നാടിലും മറ്റുമായി പ്രതികള്‍ക്കെതിരെ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഡിസംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

  Car

  കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളും, വടകരയില്‍ താമസിച്ചുവരുന്നതുമായ രണ്ട് പേരുടെ പരാതിപ്രകാരം ക്രൈം നമ്പര്‍ 385/18 പ്രകാരം തിരുനെല്ലി പോലീസ് സംഘം ചേര്‍ന്നുള്ള കവര്‍ച്ചയ്ക്ക് കേസെടുത്തു. 25 ലക്ഷം രൂപയുമായി കാറില്‍ വരികയായിരുന്ന തങ്ങളെ കാട്ടിക്കുളം താഴെ 54ല്‍ വെച്ച് വേറെ കാറുകളിലായെത്തിയ കവര്‍ച്ച സംഘം തടഞ്ഞുനിര്‍ത്തിയതായും 20 ലക്ഷം രൂപ കവര്‍ന്നശേഷം ഡ്രൈവറെയടക്കം കാര്‍ തട്ടിയെടുത്ത് കടന്നുകളയുകയും പിന്നീട് കാര്‍ മീനങ്ങാടി മൂന്നാനക്കുഴിയില്‍ ഉപേക്ഷിച്ചുവെന്നുമാണ് പരാതി.

  ഉപേക്ഷിച്ച നിലയില്‍ കാറും, ബാക്കിയുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയും കണ്ടെത്തിയ സംഭവത്തില്‍ മീനങ്ങാടി പോലീസ് ആദ്യമേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്ര സ്വദേശികളും, വടകരയിലെ സ്വര്‍ണ്ണക്കച്ചവടക്കാരുമായ സംഘത്തിന്റേതാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്വിഫ്റ്റ് കാറെന്ന് മനസ്സിലായി. തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയതോടെയാണ് സംഭവത്തിന് പിന്നില്‍ വന്‍ കവര്‍ച്ചാസംഘമാണെന്ന് തിരിച്ചറിയുന്നതും അറസ്റ്റിലേക്കെത്തുന്നതും.

  കൂടുതൽ വയനാട് വാർത്തകൾView All

  Wayanad

  English summary
  Three arrested for robbery case in Wayanad

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more