തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂര്‍ ക്ഷേത്രത്തിലെ അവതാര വിളംബര ഘോഷയാത്ര സെപ്റ്റംബര്‍ ഒന്നിന്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ആഘോഷ സമിതിയുടെ അവതാര വിളംബര ഘോഷയാത്ര സെപ്റ്റംബര്‍ ഒന്നിന് സമുചിതമായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്ന് വൈകിട്ട് 4.30 ന് ആരംഭിച്ച് ഗുരുപവനപുരി പ്രദക്ഷിണംവച്ച് രാത്രി 8.30 ന് ഗുരുവായൂരപ്പ സന്നിധിയില്‍ സമാപിക്കും.

ഘോഷയാത്രയില്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള വിവിധ കലാരൂപങ്ങളും നാടന്‍കലകളും ക്ഷേത്രകലകളും പങ്കുചേരും. കൂടാതെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ചൈതന്യ രഥം, ശ്രീകൃഷ്ണരഥം, രാധാ-കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍, ഗോപികാ നൃത്തങ്ങള്‍, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, മയൂരനൃത്തം, അര്‍ജ്ജുനനൃത്തം, തെയ്യം, തിറ,അമ്മന്‍കുടം, വില്ലിന്മേല്‍ തായമ്പക, 1001 മഹിളകള്‍ പങ്കെടുക്കുന്ന താലപ്പൊലിയും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് മാറ്റേകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

guruvayoor

അഷ്ടമി രോഹിണി ഘോഷയാത്രയില്‍ കണ്ണൂരിലെ തീതെയ്യം വിശേഷഇനമായി അവതരിപ്പിക്കും. മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് വരെ അന്നദാനവും രാവിലെ എട്ടുമുതല്‍ അപ്പവും പാല്‍പ്പായസവും വിതരണം ചെയ്യും. ഘോഷയാത്രയുടെ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ചെയര്‍മാനായി അഡ്വ. പി ഭാസ്‌കരന്‍, ജനറല്‍ കണ്‍വീനറായി അഡ്വ. മുള്ളത്ത് വേണുഗോപാല്‍, ട്രഷററായി കൂടത്തിങ്കല്‍ മോഹനഭാസ് എന്നിവരെ തെരഞ്ഞെടുത്തു. ചെറുവത്തൂര്‍ അച്യുതന്‍നായര്‍, പി ശ്രീനിവാസന്‍, മഠപ്പിള്ളി ശ്രീനിവാസന്‍, തട്ടാഴി ഗോപകുമാര്‍ എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ അഡ്വ. പി. ഭാസ്‌കരന്‍, അഡ്വ. മുള്ളത്ത് വേണുഗോപാല്‍, കൂടത്തിങ്കല്‍ മോഹനദാസ് ചെറുവത്തൂര്‍ അച്യുതന്‍നായര്‍, പി ശ്രീനിവാസന്‍, മഠപ്പിള്ളി ശ്രീനിവാസന്‍, തട്ടാഴി ഗോപകുമാര്‍, ദാമോദരനമ്പ്യാര്‍, ടി.വി. പത്മനാഭന്‍, കെ.എം രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Thrissur
English summary
a vilambara ghoshayathra at guruvayoor temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X