Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊന്നിയരി കാണിച്ച് തൃശൂരുകാരെ കബളിപ്പിക്കണ്ട'; ബിജെപിക്കെതിരെ ടിഎൻ പ്രതാപൻ

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിൽ തൃശൂർ. കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസുമായി ബന്ധപ്പെട്ട ശക്തമായ വിമർശനവുമായി ടിഎൻ പ്രതാപൻ എംപി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. പൊന്നിയരി കാണിച്ച് തൃശൂരുകാരെ കബളിപ്പിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള അരി വിതരണം ബിജെപിക്ക് തിരിച്ചടിയാകുമെന്നും പ്രതാപൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാർ നേരിട്ടാണ് നഗരഗ്രാമ കവലകൾ കേന്ദ്രീകരിച്ച് അരിയുടെയും പലവ്യഞ്ജന സാധനങ്ങളുടെയും കുറഞ്ഞ നിരക്കിലുള്ള വിൽപന നടത്തുന്നത്. നിലവിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ മാത്രമാണ് ഇത്തരത്തിൽ വിൽപന ഉള്ളത്. ഇതിനെതിരെയാണ് ടിഎൻ പ്രതാപൻ രംഗത്ത് വന്നിരിക്കുന്നത്.

tnprathapanthrissur

സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും വിതരണം ചെയ്യാതെ തൃശൂരിൽ മാത്രം ഇങ്ങനെ ചെയ്യുന്നത് ജനങ്ങൾ തിരിച്ചറിയുമെന്നും പൊന്നിയരി കാണിച്ച് തൃശൂരുകാരെ പറ്റിക്കാമെന്ന് കരുതേണ്ടെന്നും പ്രതാപൻ ആഞ്ഞടിച്ചു. കൂടാതെ അരിവിതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ബിജെപി നടത്തുന്ന അവസാന അടവാണ് ഭാരത് റൈസ് വിതരണമെന്നും പ്രതാപൻ വിമർശിച്ചു. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ പോരാട്ട ചിത്രം തെളിഞ്ഞ മണ്ഡലങ്ങളിൽ ഒന്നായ തൃശൂരിൽ ബിജെപി ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഭാരത് റൈസ് വിതരണവും നടക്കുന്നത്.

ദേശീയ സഹകരണ കൺസ്യൂമർ ഫെഡറേഷൻ വഴിയാണ് കേന്ദ്ര സർക്കാർ 'ഭാരത്' ബ്രാൻഡിൽ വിൽക്കുന്ന അരി കേരളത്തിൽ വിൽപ്പന തുടങ്ങിയത്. തൃശൂരിൽ മാത്രം 150 പൊതി 'പൊന്നി' അരി വിറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അരിക്ക് പുറമെ നിലക്കടലയും പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭിക്കും.

അതേസമയം, കേന്ദ്രത്തിന്റെ അരി വിൽപന രാഷ്ട്രീയ മുതലെടുപ്പാണെന്നും അൽപ്പത്തരമാണെന്നും സംസ്ഥാന ഭക്ഷ്യമന്ത്രി ജിആർ അനിൽ ആരോപിച്ചിരുന്നു. പതിനാലായിരം കടകളിലും പ്രധാനമന്ത്രിയുടെ ചിത്രം വെക്കണം എന്നാണ് പറയുന്നത്. ഇതേ അരി തന്നെയാണ് വിലകുറച്ചു നമ്മൾ നൽകുന്നത്. ഫെഡറൽ സംവിധാനതിന്മേൽ ഉള്ള കടന്നു കയറ്റമാണ് കേന്ദ്രത്തിൽ നിന്നുണ്ടാകുന്നതെന്നും ഭക്ഷ്യമന്ത്രി ആരോപിച്ചിരുന്നു.

അരിയിൽ മോദിയുടെ ചിത്രം വെക്കണോ എന്നത് സർക്കാർ ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. പൊതു വിതരണ മേഖലയ്ക്ക് തരാൻ ഉള്ള 1000 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇത്തരം നിർദ്ദേശങ്ങൾ പാലിച്ചാലേ തുക തരികയുള്ളൂ എന്നുള്ളതാണോ കേന്ദ്ര നിലപാടെന്ന് സംശയിക്കുന്നുവെന്നും ജിആർ അനിൽ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+