'മോഹം ആര്‍ക്കുമാവാം, ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബിജെപിയുണ്ടാവില്ല'; മോദിക്കെതിരെ പിണറായി
തൃശൂര്‍: കേരളത്തില്‍ ബിജെപി ഒരു സീറ്റില്‍ പോലും രണ്ടാം സ്ഥാനത്ത് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപി വേണമന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിലാണ് പിണറായി മറുപടിയുമായി എത്തിയത്. മോഹം എല്ലാവര്ക്കും ഉണ്ടാവാം. അത് സാധാരണ ബിജെപി പ്രവര്ത്തകന് മുതല്‍ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിക്കുമാകാം.
മാരീച വേഷത്തില്‍ വന്ന് കേരളത്തെ മോഹിപ്പിക്കാമെന്ന് ആരും കരുതേണ്ട. കേരളത്തില്‍ ഏതെങ്കിലും ഒരു സീറ്റില്‍ പോലും രണ്ടാം സ്ഥാനം ബിജെപി പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

ഒരു ബിജെപി പ്രതിനിധി കേരളത്തില്‍ നിന്ന് വേണമെന്നാണ് മോദിയുടെ ആഗ്രഹം. ഉള്ളിലെ ഉദേശ്യമെന്തെന്ന് എല്ലാവര്ക്കും അറിയാം. കേരളത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന വാഗ്ദാനം രസകരമായിരുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ലൈഫ് മിഷന്റെ ഭാഗമായി നിര്‍മിക്കുന്ന വീടുകള്‍ക്ക് കേന്ദ്രം നല്‍കേണ്ട പണം കൃത്യമായി നല്‍കാതെയാണ് ആവാസ് പദ്ധതിയിലൂടെ വീട് നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നത്.
പുതിയ വീട് നിര്‍മിക്കാന്‍ കേന്ദ്ര സഹായിക്കില്ല. ഇതാണ് അവരുടെ നിലപാട്. കേന്ദ്ര സര്‍ക്കാരിന്റെ ലോഗോ വീട്ടില്‍ പതിക്കണം എന്ന നിര്‍ദേശം പാലിക്കാതെ വന്നതോടെയാണ് ഈ തീരുമാനം എടുത്തത്. മുമ്പ് മോദിയുമായി ലൈഫ് മിഷന് പദ്ധതിയെ കുറിച്ച് സംസാരിച്ചിരുന്നു. പദ്ധതിയുടെ കാര്യം അറിയിച്ച് കൊണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. കേന്ദ്രം ഇക്കാര്യത്തില്‍ പണം നല്‍കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതിയും മതവുമില്ലാതെ എല്ലാവരും സഹോദര തുല്യരായി ജീവിക്കുന്ന നാടാണിത്. ശ്രീനാരായണ ഗുരുവിനെ മോദി പ്രകീര്‍ത്തിച്ചത് നല്ല കാര്യം. ഈ നാട് ഗുരു അടക്കമുള്ള നവോഥാന നായകര്‍ ഉയര്‍ത്തിയ മൂല്യങ്ങള്‍ സ്വാംശീകരിച്ച് മുന്നേറിയ നാടാണ്. ഭ്രാന്താലയത്തെ മനുഷ്യാലയം ആക്കിയ ഈ നാട് ഇന്ന് രാജ്യത്തെ ഏത് സംസ്ഥാനത്തിനും മാതൃകയാണ്.
വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ബിജെപിയെ അതുകൊണ്ടാണ് സ്വീകരിക്കാതിരിക്കുന്നതിന് കാരണം. കേരളം ബുദ്ധിമുട്ടില്‍ ആയപ്പോഴെല്ലാം തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോള്‍ വന്ന് പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
നേരത്തെ ഇടതുപക്ഷത്തിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം മോദി ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചെന്ന് മോദി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയും കുടുംബവും വരെ അഴിമതിയില്‍ ഉള്‍പ്പെട്ടിരുന്നു. അഴിമതിപ്പണം പാവങ്ങള്‍ക്ക് തിരികെ നല്‍കും. കേരളത്തില്‍ പോരടിക്കുന്ന യുഡിഎഫും എല്‍ഡിഎഫും കേന്ദ്രത്തില്‍ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ്












Click it and Unblock the Notifications