തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇപ്പോള്‍ മാപ്പൊന്നും കാണാറില്ലല്ലോ എന്നുപറഞ്ഞേ ഉള്ളൂ,അപ്പോഴേക്കും മാപ്പ് പറയാനായി;ബോബി ചെമ്മണ്ണൂര്‍

Google Oneindia Malayalam News

തൃശൂര്‍: മൃഗത്തിന്റെ എല്ല് ഉപയോഗിച്ച് ചെണ്ട കൊട്ടിയ സംഭവത്തില്‍ ക്ഷമ പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍. താന്‍ കലാകാരന്മാരെ അപമാനിക്കാന്‍ ചെയ്തതല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയത്.

'പലരും എന്നെ സോഷ്യല്‍ മീഡിയയിലൂടെ കളിയാക്കാറുണ്ട്. ബോച്ചെ ആഴ്ചയില്‍ രണ്ട് പ്രവശ്യമെങ്കിലും മാപ്പ് പറയും. ഇപ്പോഴെന്താ ബോച്ചെ മാപ്പ് പറയുന്നത് കാണാനില്ലല്ലോ എന്ന് പറഞ്ഞതേയുള്ളൂ. അപ്പോഴേക്ക് ദാ മാപ്പ് പറയാനായി. എന്താ ചെയ്യാ..തെറ്റുപറ്റിയാല്‍ മനപൂര്‍വ്വം അല്ലെങ്കിലും മാപ്പ് പറഞ്ഞാലല്ലേ മനസ്സിന് സമാധാനം ഉണ്ടാവൂ..കുറച്ച് ദിവസം മുമ്പ് എന്റെ ഒരു കച്ചവടം ബോച്ചെ ദ ബുച്ചര്‍ മീറ്റ് ഷോപ്പ് തുടങ്ങി.

boby chammanur contoversy

അവരുടെ നാലാം മതത്തില്‍ ഇപ്പോള്‍ പഴയ പാര്‍ട്ടി ക്ലാസ്സുകള്‍ ഒന്നുമില്ല...' വിമര്‍ശനവുമായി ഹരീഷ് പേരടിഅവരുടെ നാലാം മതത്തില്‍ ഇപ്പോള്‍ പഴയ പാര്‍ട്ടി ക്ലാസ്സുകള്‍ ഒന്നുമില്ല...' വിമര്‍ശനവുമായി ഹരീഷ് പേരടി

1


അതിന്റെ ഉദ്ഘാടനത്തിന് ഫ്രണ്ട്‌സ് ഒക്കെ പറഞ്ഞതാണ് കുറച്ച് വെറ്റൈറ്റി ആയിക്കോട്ടേന്ന്..എന്ന് പറഞ്ഞിട്ട് ചെണ്ട കൊട്ടുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ചെണ്ട കൊട്ടാന്‍ എനിക്ക് എടുത്തുതന്നത് ഒരു മൃഗത്തിന്റെ എല്ലാണ്..ആ എല്ല് വെച്ചിട്ടാണ് ഞാന്‍ ചെണ്ട കൊട്ടിയത്. ഞാന്‍ ഇതേക്കുറിച്ചൊന്നും ചിന്തിച്ചില്ല, പിന്നെ കുറേ ആളുകള്‍ പറഞ്ഞു. കലാകാരന്മാരെ മോശമായി കാണുന്ന രീതിയിലായിപ്പോയി, പലര്‍ക്കും വിഷമമായി എന്നു പറഞ്ഞു.

2


അപ്പോള്‍ ഉടന്‍ തന്നെ ഞാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരെ വിളിച്ചു പറഞ്ഞു..ഒരു അബദ്ധം പറ്റി..മനപൂര്‍വ്വമല്ല ആരെയും വേദനിപ്പിക്കാനല്ല അപ്പോള്‍ അദ്ദേഹം പറഞ്ഞു സാരില്ല, മനപൂര്‍വ്വം അല്ലല്ലോ എന്ന്..' ബോബ് ചെമ്മണ്ണൂര്‍ പറഞ്ഞു. ഇതുകൂടി ഇറച്ചികടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി ഉണ്ടായി.ജീപ്പിന് മുകളില്‍ കയറി ബോബി ചെമ്മണൂര്‍ യാത്ര ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കും. തന്റെ ഉടമസ്ഥതയിലുള്ള ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനായാണ് ജീപ്പിന് മുകളില്‍ കയറി അറവുകാരന്റെ വേഷത്തിലാണ് ബോബി എത്തിയത്.

3


ജീപ്പിന് മുകളില്‍ കയറി യാത്ര ചെയ്യുന്നത് മോട്ടോര്‍ വാഹനചട്ടപ്രകാരം നിയമലംഘനംമാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തല്‍. വാട്സാപ്പില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമലംഘനത്തിനെതിരെ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നത്.
ട്രാഫിക് ബ്ലോക്കുണ്ടാക്കല്‍, അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, എന്നീവകുപ്പുകള്‍ പ്രകാരമാണ് കേസ് എടുക്കുക. വാഹന ഉടമയ്ക്ക് എതിരെയാണ് നോട്ടീസ് നല്‍കുക. ആരാണ് വാഹനം ഓടിച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയിക്കണമെന്ന് ഉടമയോട് ആവശ്യപ്പെടും.

4


ഇതിന് മുമ്പ് തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തന്റെ കൗമാരകാലത്തെ അനുഭവം പങ്കുവെച്ചപ്പോഴും വലിയ വിവാദമായിരുന്നു.ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അതിക്രമ പരാമര്‍ശമാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം. തൃശൂര്‍ പൂരത്തിന് വേഷം മാറിപ്പോയ വീഡിയോയുടെ വിവരണമായിട്ടായിരുന്നു സ്‌കൂള്‍-കോളേജ് കാലത്ത് പൂരത്തിന് പോയതിനെക്കുറിച്ച് പറഞ്ഞത്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നു എന്നുമാണ് ബോബി ചെമ്മണ്ണൂര്‍ വീഡിയോയില്‍ പറയുന്നത്. പൂരത്തിന് പോയി വായിനോക്കുകയും മുട്ടിയുരുമ്മി നടക്കുകയും ജാക്കി വെയ്ക്കുക ചെയ്തിട്ടുണ്ടെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.

Thrissur
English summary
boby chemmanur openly talk about the controversies in his name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X