Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐ നേതാവിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം: പീഡനമെന്ന് ആരോപണം!!

തൃശൂര്‍: ഡിവൈഎഫ്ഐ നേതാവിനെതിരേ പീഡനമാരോപിച്ച് നവ മാധ്യമങ്ങളില്‍ പ്രചാരണം. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവും കൊടുങ്ങല്ലൂര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഎം. മതിലകം ലോക്കല്‍ കമ്മിറ്റിയംഗവുമായ പിഎച്ച് നിയാസിനെതിരെയാണ് പ്രചാരണം. 'കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജോലി സ്ഥിരപ്പെടുത്താമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ എറണാകുളത്ത് കൊണ്ടു പോയി പീഡനം നടത്തിയ ഞങ്ങളുടെ സഖാവിന് വിപ്ലവാഭിവാദ്യങ്ങള്‍' എന്ന് എഴുതിയ പോസ്റ്റ് 'സഖാവ് പെരിഞ്ഞനം' എന്ന ഐഡിയിലൂടെയാണ് പുറത്തിറങ്ങിയത്.

മറ്റൊന്നിലാകട്ടെ 'ദളിത് പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം, വിവാഹ വാഗ്ദാനം എന്നിട്ട് എറണാകുളത്ത് ഫ്‌ളാറ്റില്‍ കൊണ്ട് പോയി പീഡിപ്പിക്കും, അവസാനം വഞ്ചിക്കുക, പെണ്‍കുട്ടി പാര്‍ട്ടി കമ്മിറ്റിയില്‍ പരാതി കൊടുക്കുക, കഷ്ടം' എന്നിങ്ങനെ തുടരുന്നു. 'പാര്‍ട്ടിക്കല്ല സഹോദരി പരാതി നല്‍കേണ്ടത് പോലീസിലാണെന്ന' ഉപദേശവും ചിലതില്‍ കാണുന്നു. സിപിഎം. നാട്ടിക ഏരിയാ കമ്മിറ്റിയുടെ കീഴില്‍ കയ്പമംഗലം പഞ്ചായത്തിലെ പീഡന ആരോപണത്തിന്റെ നാണക്കേട് മാറുന്നതിനിടയിലാണ് അടുത്തത്.

socialmedia-

കയ്പമംഗലം പഞ്ചായത്തിലെ ഡിവൈഎഫ്ഐ ഭാരവാഹിയും പഞ്ചായത്തംഗവുമായ ബാങ്ക് ജീവനക്കാരനെതിരേ ലൈംഗീകാരോപണം ഉയര്‍ന്നിരുന്നു. സിപിഎം കൊടുങ്ങല്ലൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലാണു ജില്ലാ നേതാവിനെതിരേ പീഡനാരോപണം മുഖപുസ്തകത്തില്‍ വന്നിരിക്കുന്നത്. രണ്ട് ഏരിയാ കമ്മിറ്റിയിലുള്ളവരാണെങ്കിലും കയ്പമംഗലം നിയോജക മണ്ഡലത്തില്‍ പെടുന്നതാണ് ഇരുവരുടെയും പ്രവര്‍ത്തന മണ്ഡലം. കയ്പമംഗലം പഞ്ചായത്തംഗത്തിനെതിരെയുള്ള ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്തംഗം സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഒരു ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ശത്രുതയാണ് ആരോപണത്തിനു പിന്നിലെന്നായിരുന്നു പരാതി. നടപടിയുണ്ടായതായി അറിവില്ല.

കൊടുങ്ങല്ലൂരിലെ നേതാവിനെതിരെയുള്ള ആരോപണം ഫെയിസ്ബുക്കിലൂടെയാണു പുറത്ത് വന്നിട്ടുള്ളത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ നേതാവായി കണ്ണടച്ച് തുറക്കുന്നത് പോലെയായിരുന്നു വളര്‍ച്ച. ബ്ലോക്ക് സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം, സഹകരണ ബാങ്കില്‍ ജോലി, ഇതെല്ലാം വളരെ ചെറുപ്പത്തില്‍ തന്നെ നേടാന്‍ കഴിഞ്ഞു. ഏരിയാ, ജില്ലാ, സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. എന്നാല്‍ താനൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അതെല്ലാം പറഞ്ഞവസാനിപ്പിച്ചതാണ്. അല്ലാതെ പോസ്റ്റുകളില്‍ പറഞ്ഞ കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. ഡിവൈഎഫ്ഐയുടെ സമ്മേളനങ്ങള്‍ നടക്കാനിരിക്കെയാണ് ആരോപണം. ഇതിനെതിരേ പാര്‍ട്ടിയിലും മതിലകം പോലീസിലും പരാതി നല്‍കിയതായി നിയാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+