Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ തലകുത്തനെ മറിഞ്ഞ് കൊക്കയിലേക്ക്; സിനിമ-സീരിയല്‍ താരം വാഹനത്തില്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിരപ്പള്ളി: ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം തകര്‍ന്നുകിടക്കുന്ന റോഡില്‍ നിയന്ത്രണം വിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ട രണ്ട് യുവതികള്‍ അത്ഭുതകരമായ രക്ഷപ്പെടുകയും ചെയ്തു. സിനിമ- സീരിയല്‍ താരങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. കാര്‍ പല തവണ മറിഞ്ഞ് ഒരു മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. മലക്കാപ്പാറയില്‍ നിന്ന് ചാലക്കുടിയിലേക്ക് വരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

1

എറണാകുളം സ്വദേശിയായ സിനിമ- സീരിയല്‍ താരങ്ങളായ അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാര്‍ റോഡിലെ കല്ലില്‍ തട്ടി മറിയുകയായിരുന്നു. എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് കാര്യമായി പരിക്കേറ്റില്ല. റോഡില്‍ തിരക്ക് കുറവായിരുന്നു. അതുകൊണ്ട് കാര്‍ മറിയുന്നത് ആരും കണ്ടില്ല.

2

വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കാറില്‍ നിന്ന് വളരെ ബുദ്ധിമുട്ടി പുറത്തിറങ്ങിയ ഇവര്‍ കഷ്ടപ്പെട്ടാണ് റോഡിലേക്ക് കയറിയത്. പിന്നീട് മലക്കാപ്പാറയിവലേക്ക് പോയ വിനോദ സഞ്ചാരികളുടെ വാഹനത്തില്‍ കയറി മലക്കാപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു.

3

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് വേണ്ട പ്രഥമ ശുശ്രൂഷയും ഭക്ഷണവും നല്‍കി. തിരികെ പോകുന്നതിന് വേണ്ടി ജീപ്പും സംഘടിപ്പിച്ചു. ആനമല റോഡില്‍ അമ്പലപ്പാറ മുതല്‍ മലക്കാപ്പാറ വരെ നിര്‍മ്മാണത്തിനായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് ഇവിടെ അപകടം പതിവാണ്.

ദേ...പെൺകടുവ; അശ്വതി ചേച്ചീ..നിങ്ങൾ പൊളിയാണ്, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+