Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് 36 ലക്ഷം കാണാതായി

തൃശൂര്‍: എന്‍ജിനീയറിങ് കോളജില്‍ നിന്നു 36 ലക്ഷം രൂപ കാണാനില്ലെന്നു പരാതി. പണം സൂക്ഷിച്ച ഏതാനും ഇരുമ്പു പെട്ടികളാണ് കാണാതായത്. ഇതു മോഷണമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മോഷണമെന്ന നിലയിലാണ് അന്വേഷണം നീങ്ങുന്നത്. പണമടങ്ങിയ പെട്ടികള്‍ സ്ഥലം മാറ്റിവെച്ചതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നു.

കോളജിലെ സിസി ടിവി ക്യാമറകള്‍ പൂര്‍ണമായി പരിശോധിക്കുന്നുണ്ട്. ആരൊക്കെ എവിടെയെല്ലാം വന്നു, എങ്ങോട്ടു പോയി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം തേടി.

thrissur

എന്‍ജിനീയറിങ് സീറ്റുകളിലേക്ക് പ്രവേശനം നടക്കുന്നതിനാലാണ് ഇത്രയധികം തുക കോളജില്‍ എത്തിയതെന്നു പറയുന്നു. കോളജിനകത്തുള്ള ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ ബന്ധമുണ്ടോ എന്നതുള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. അതില്‍ വ്യക്തത വരുത്തിയശേഷം തുടര്‍നടപടികളുണ്ടാകും. ഉന്നത പോലീസ് മേധാവികള്‍ അടങ്ങുന്ന വലിയ സംഘം കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി വിയ്യൂര്‍ പോലീസ്‌സ്‌റ്റേഷനിലെത്തി.


കാലങ്ങള്‍ പഴക്കമുള്ള ഇരുമ്പുപെട്ടിയില്‍ സ്‌റ്റോര്‍ മുറിയില്‍ സൂക്ഷിച്ച പണമാണ് കാണാതായതെന്നു അധികൃതര്‍ പറയുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, എ.സി.പി: ശിവദാസന്‍ എന്നിവരുടെ നേത്യത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചു. ഡോഗ് സക്വാഡ്,വിരലടയാള വിദഗ്ധരും പരിശോധനയില്‍ പങ്കുചേര്‍ന്നു. പോലീസ് അക്കാദമി അടക്കമുള്ള സ്ഥാപനങ്ങള്‍ കോളജിനടുത്താണ്. അതിനിടെ നടന്ന മോഷണം പോലീസിനു തലവേദനയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+