തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷം: പുതുക്കാട് ഡിപ്പോയില്‍ പകുതിയോളം സര്‍വീസുകള്‍ റദ്ദാക്കി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടത് വഴിയുള്ള പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ തൃശൂര്‍ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ 133 ഷെഡ്യൂളുകള്‍ മുടങ്ങി. രാവിലത്തെ 71 ഷെഡ്യൂളും വൈകിട്ടത്തെ 62 ഷെഡ്യൂളുമാണ് മുടങ്ങിയത്. ചൊവ്വാഴ്ച ഏറെ സര്‍വീസുകള്‍ മുടങ്ങിയ പുതുക്കാട് ഡിപ്പോയിലേക്ക് തൃശൂര്‍ ഡിപ്പോയില്‍നിന്ന് അഞ്ച് കണ്ടക്ടര്‍മാരെ അയച്ചു. മുടങ്ങിയ ഷെഡ്യൂളുകളെല്ലാം ഓര്‍ഡിനറി ബസുകളുടേതാണ്.

കെഎം ഷാജി അയോഗ്യന്‍ തന്നെ; ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ രണ്ടാം ഉത്തരവ്‌

തൃശൂര്‍ ഡിപ്പോയില്‍ രാവിലെ ആറും വൈകിട്ട് ഏഴും ഷെഡ്യൂള്‍ മുടങ്ങി. ഇരിങ്ങാലക്കുട രാവിലെ അഞ്ചും വൈകിട്ട് മൂന്നും ഷെഡ്യൂള്‍ മുടങ്ങി. കൊടുങ്ങല്ലൂര്‍ ഡിപ്പോയില്‍ രാവിലെ 16 ഉം വൈകിട്ട് 14 ഉം ഷെഡ്യൂള്‍ മുടങ്ങി. മാള ഡിപ്പോയില്‍ രാവിലെ 13 ഉം വൈകിട്ട് 15 ഉം ഷെഡ്യൂള്‍ മുടങ്ങി. ഗുരുവായൂരില്‍ രാവിലെ ഏഴും വൈകിട്ട് നാലും ഷെഡ്യൂള്‍ മുടങ്ങി.
ചാലക്കുടി ഡിപ്പോയുടെ പ്രവര്‍ത്തനം ഇന്നലെയും താളം തെറ്റി. ബുധനാഴ്ച 23ഓളം സര്‍വീസുകളാണ് വെട്ടിക്കുറച്ചത്. ഉച്ചവരെ 11സര്‍വീസുകളും ഉച്ചയ്ക്കുശേഷം 13ല്‍പരം സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. മതിയായ കണ്ടക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് മലയോര മേഖലകളിലേക്കടക്കമുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

pudukkadksrtc-1545308

ചായ്പന്‍കുഴി, വെള്ളിക്കുളം, പ്ലാന്റേഷന്‍ തുടങ്ങിയ മേഖലകളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. ചാലക്കുടി ഡിപ്പോയുടെ കീഴിലുള്ള അറുപത്തഞ്ചോളം എംപാനല്‍ കണ്ടക്ടര്‍മാരെയാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് ഒഴിവാക്കിയത്. സര്‍വീസ് നടത്താനാകാതെ നിരവധി ബസുകള്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. മതിയായ കണ്ടക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് സ്ഥിരം ജീവനക്കാരായ ഡ്രൈവര്‍മാര്‍ക്കും പണിയില്ലാത്ത അവസ്ഥയാണിപ്പോള്‍. സര്‍വീസ് നടത്തിയില്ലെങ്കില്‍ സ്ഥിര ഡ്രൈവര്‍മാര്‍ക്ക് പോലും വേതനം ലഭിക്കില്ല. രാവിലെ ഡിപ്പോയിലെത്തി ഉച്ചവരെ കാത്തുനിന്നിട്ടും സര്‍വീസ് ഇല്ലാത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ ജോലിയില്ലാതെ മടങ്ങി പോകുന്ന ചാലക്കുടി ഡിപ്പോയിലെ പതിവ് കാഴ്ചയായി മാറുകയാണ്. നല്ല വരുമാനം ലഭിച്ചിരുന്ന പല ട്രിപ്പുകളും നിര്‍ത്തലാക്കിയത് ഡിപ്പോയിലെ കളക്ഷനെയും കാര്യമായി ബാധിക്കുന്നുണ്ട്.

പുതുക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ പകുതിയോളം സര്‍വീസുകള്‍ റദ്ദ് ചെയ്തു. ഗ്രാമീണ മലയോര മേഖലകളിലെ യാത്രാപ്രതിസന്ധി രൂക്ഷമാകുന്നതോടൊപ്പം അധികജോലിഭാരം നേരിടുന്ന സ്ഥിരം കണ്ടക്ടര്‍മാര്‍ അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങി. ബുധനാഴ്ച പുതുക്കാട് ഡിപ്പോയില്‍ 14 സര്‍വീസുകള്‍ മുടങ്ങി. ഇവിടെ ജോലി ചെയ്തിരുന്ന 41 എം പാനല്‍ ജീവനക്കാരെയാണ് ഒഴിവാക്കിയത്. ഇതോടെ ഡിപ്പോയിലെ പകുതിയോളം സര്‍വീസുകള്‍ മുടങ്ങിയത് ഗ്രാമീണ പ്രദേശങ്ങളിലെ യാത്രക്കാരെ ബാധിച്ചുതുടങ്ങി. തിങ്കളാഴ്ച ഏഴും ചൊവ്വാഴ്ച 15ഉം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ആകെ 32 സര്‍വീസുകളാണ് പുതുക്കാട് നിന്ന് അയക്കുന്നത്. 66 പേര്‍ ജോലി ചെയ്തിരുന്ന ഡിപ്പോയില്‍ ഇപ്പോള്‍ 24 സ്ഥിരം ജീവനക്കാരെകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. വിശ്രമം ഇല്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. പലരും ആഴ്ച അവധി മാറ്റിവച്ചും ജോലി ചെയ്യുന്നുണ്ട്. തൃശൂരില്‍നിന്ന് അഞ്ച് വനിതാ കണ്ടക്ടര്‍മാരെയും പുതുക്കാട് എത്തിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി. ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മുപ്ലിയം റൂട്ടില്‍ രണ്ട് സര്‍വീസുകളാണ് നടത്തുന്നത്. വരും ദിവസങ്ങളില്‍ മേഖലയിലെ യാത്രാപ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.

Thrissur
English summary
conflict in ksrtc over dutting down trips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X