'കൂടെ നടന്ന് ചതിക്കുന്നവരാണ് തൃശൂരിലെ കോൺഗ്രസ് നേതാക്കൾ'; മുരളീധരന്റെ വിമർശനം ശരിവച്ച് പത്മജ
തൃശൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്‌ച ഉണ്ടായെന്ന കെ മുരളീധരന്റെ ആരോപണത്തിന്റെ ചുവടുപിടിച്ച് തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്ക് എതിരെ കടുത്ത വിമർശനവുമായി കെ കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. മുൻ എംപി ടിഎൻ പ്രതാപൻ, എംപി വിൻസന്റ് എന്നെ നേതാക്കളെ പേരെടുത്ത് പറഞ്ഞാണ് പത്മജയുടെ വിമർശനം.
ഈ രണ്ട് നേതാക്കളും സയാമീസ് ഇരട്ടകൾ ആണെന്നും കൂടെ നടന്ന് ചതിക്കുന്നവർ ആണെന്നും പത്മജ ആരോപിക്കുന്നു. ഇവർക്കെതിരെ പാർട്ടിയിൽ പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും അതിന്റെ സ്ഥാനം ചവറ്റുകൊട്ടയിൽ ആയിരിക്കുമെന്നുമാണ് പത്മജ ചൂണ്ടിക്കാണിക്കുന്നത്. ചതിയന്മാർക്ക് സ്ഥാനമാനം കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും അവർ ആരോപിച്ചു.

'ഞാൻ പറഞ്ഞത് എങ്ങനെ ഇരിക്കുന്നു, കൂടെ നടന്ന് ചതിക്കുന്നവരാണ് തൃശൂരിലെ കോൺഗ്രസ് നേതാക്കളായ ടിഎൻ പ്രതാപൻ, എംപി വിൻസെന്റ് തുടങ്ങിയവർ. കാരണം ഇവർ സയാമീസ് ഇരട്ടകൾ ആണ്. ഇത്തരം ചതിയന്മാർക്കെതിരെ പാർട്ടിയിൽ പരാതി കൊടുത്താലോ? ആ പരാതി എന്തെന്ന് പോലും വായിക്കാതെ ചവിറ്റ് കൊട്ടയിൽ എറിയും.' പത്മജ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.
'രമേശ് ചെന്നിത്തലയുടെ നോമിനി ആയി ഡൽഹിയിൽ പോയ, ചെന്നിത്തലയെ ചതിച്ച് കേരള മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കുന്ന കേരളത്തിൽ നിന്നുള്ള അഖിലേന്ത്യ കോൺഗ്രസ് ഗ്രൂപ്പ് നേതാവിന്റെ (എന്റെ അച്ഛൻ ഏറ്റവും കൂടുതൽ സ്നേഹിച്ചതും, എന്റെ അച്ഛനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചതും ആയ ആൾ) പിൻബലത്തിൽ ഇത്തരം ചതിയന്മാർക്ക് കൂടുതൽ സ്ഥാനങ്ങളും പാർട്ടിയിൽ ലഭിക്കും. അതാണ് കോൺഗ്രസ്'; പത്മജ കൂട്ടിച്ചേർത്തു.
നേരത്തെ കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തിലാണ് മുരളീധരൻ തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നത്. തിരഞ്ഞെടുപ്പ് ചിലവ് ഇരട്ടിയായെന്നും ചില നേതാക്കൾക്ക് പണത്തോട് ആർത്തി ഉണ്ടെന്നും മുരളീധരൻ വിമർശനം ഉന്നയിച്ചു. ടിഎൻ പ്രതാപൻ, ജോസ് വെള്ളൂർ എന്നീ നേതാക്കളെ അവരുടെ സാന്നിധ്യത്തിൽ തന്നെ പേരെടുത്ത് വിമർശിക്കാനും മുരളീധരൻ തയ്യാറായി.
വടകര മണ്ഡലത്തിൽ രണ്ടാംവട്ടവും മത്സരത്തിന് തയ്യാറെടുക്കവെയാണ് അപ്രതീക്ഷിതമായി അവസാന നിമിഷം കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയത്. പത്മജ പാർട്ടി വിട്ട സാഹചര്യത്തിൽ തൃശൂരിലെ അവരുമായി അടുപ്പമുള്ള വോട്ടുകൾ ബിജെപിക്ക് പോവാതിരിക്കാനാണ് മുരളിയെ തന്നെ രംഗത്ത് ഇറക്കിയതെന്നാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന പ്രതികരണങ്ങൾ.
എന്നാൽ കെ മുരളീധരനെ ഒതുക്കാനുള്ള ചില നേതാക്കളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു പത്മജ ഉൾപ്പെടെയുള്ളവരുടെ കണ്ടെത്തൽ. അതിന് അവർ ഉന്നയിക്കുന്ന പ്രധാന കാരണം മുരളീധരൻ തൃശൂരിൽ പരാജയപ്പെട്ടാൽ എന്താവും അദ്ദേഹത്തെ കാത്തിരിക്കുന്നത് എന്നതാണ്. വടകരയിൽ ഷാഫി ജയിച്ചാൽ പാർലമെന്റ് മോഹം ഇക്കുറി നടക്കില്ല. തൃശൂരിലാവട്ടെ സുരേഷ് ഗോപിയുടെ വരവോടെ ത്രികോണ മത്സരമാണ് നടക്കുന്നത്. അതിനാൽ തന്നെ ജയം ആർക്കാവുമെന്ന് മുൻകൂട്ടി പ്രവചിക്കാനും സാധിക്കാത്ത നിലയിലാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications