തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ഡൗണ്‍ ഇളവ് തുണയായി, കുതിരാനില്‍ തുരങ്ക നിര്‍മാണം പുനരാരംഭിച്ചു, ഒരുക്കുന്നത് കരിങ്കല്‍ ഭിത്തി!!

Google Oneindia Malayalam News

തൃശൂര്‍: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുടങ്ങിയ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. കിഴക്ക് ഭാഗത്തുള്ള മരം മുറിക്കല്‍ ജോലിയും പടിഞ്ഞാറ് ഭാഗത്തെ പാറക്കെട്ട് ഉരുക്ക് പാലം ഉപയോഗിച്ച് ഉറപ്പിക്കുന്ന ജോലികളുമാണ് പുനരാരംഭിച്ചത്. പാലക്കാട് ഭാഗത്ത് നിന്ന് പ്രവേശിക്കുന്ന തുരങ്കത്തിന്റെ മുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന 200ലധികം മരങ്ങളാണ് മുറിച്ച് നീക്കുന്നത്. ഇവയിലെ നൂറോളം മരങ്ങള്‍ ലോക്ഡൗണിന് മുമ്പ് മുറിച്ച് നീക്കം ചെയ്തിരുന്നു. പത്ത് മീറ്റര്‍ ഉയരമുള്ള കുതിരാന്‍ തുരങ്കത്തിന്റെ 30 മീറ്റര്‍ ഉയരത്തിലാണ് മരങ്ങള്‍ ഉള്ളത്. ഈ ഭാഗത്ത് കോണ്‍ക്രീറ്റും നടത്തിയിരുന്നു.

1

2018ലെ പ്രളയകാലത്ത് ഈ ഭാഗത്തെ മരങ്ങള്‍ ഉള്‍പ്പെടെ മണ്ണ് ഇടിഞ്ഞ് വീണിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷ ഉറപ്പാക്കാന്‍ മരങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ വലിയ പാറക്കെട്ടുകളാണ് കമ്പി വലകള്‍ ഉപയോഗിച്ച് ബലപ്പെടുന്നത്. ഈ പാറക്കെട്ടുകള്‍ പൊടിച്ച് നീക്കാനുള്ള സര്‍ക്കാര്‍ അനുമതി ഇതുവരെ ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. ലോക്ഡൗണിന് മുമ്പ് ഈ ജോലികള്‍ 20 ശതമാനം പൂര്‍ത്തിയായിരുന്നു. വരുന്ന ദിവസങ്ങളില്‍ കുതിരാന്‍ തുരങ്കത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പുതിയ കരാര്‍ കമ്പനിയായിരിക്കും കുതിരാന്‍ തുരങ്കത്തിന്റെ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുക.

അതേസമയം കുതിരാനില്‍ ഇപ്പോള്‍ നടക്കുന്നത് സുരക്ഷാ ജോലികളാണ്. കരിങ്കല്‍ ഭിത്തി നിര്‍മിക്കുന്നതിനാണ് പദ്ധതി. ഇത് തുരങ്ക മുഖത്ത് മണ്ണിടിയുന്നത് തടയുന്നതിന് വേണ്ടിയാണ്. കുതിരാന്‍ ക്ഷേത്രത്തിന് സമീപം 12 വര്‍ഷം മുമ്പ് മണ്ണിടിഞ്ഞപ്പോള്‍ ഉരുക്കുവല ഉപയോഗിച്ച് കരിങ്കല്‍ ഭിത്തി നിര്‍മിച്ച് സുരക്ഷിതമാക്കിയിരുന്നു. ഇതിന് സമാനമായിട്ടാണ് സുരക്ഷാ ഭിത്തി നിര്‍മിക്കുക. ഇതിന് മുന്നോടിയായിട്ടാണ് തുരങ്കത്തിന് മുന്‍വശത്ത് മണ്ണ് നീക്കിതുടങ്ങിയത്. ദേശീയപാത നിര്‍മാണ കരാര്‍ കമ്പനിയായ കെഎംസിയുടെ നേതൃത്വത്തിലാണ് നിര്‍മാണ ജോലികള്‍ നടക്കുന്നത്. തുരങ്ക നിര്‍മാണത്തിന്റെ കുടിശിക നല്‍കാനുള്ള പണം സംബന്ധിച്ച് ഇതുവരെ ധാരണയിലെത്തിയിട്ടിലെന്നാണ് സൂചന.

നേരത്തെ ലോക്ഡൗണില്‍ മുടങ്ങിയ നിര്‍മാണ പ്രവൃത്തികളില്‍ 50 ശതമാനത്തിലേറെ പുനരാരംഭിക്കാന്‍ കഴിഞ്ഞതായി നേരത്തെ കളക്ടര്‍ എസ് ഷാനവാസും പറഞ്ഞിരുന്നു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവസ്യം ഉന്നയിച്ച് കേന്ദ്ര മന്ത്രിക്ക് അദ്ദേഹം കത്തയിച്ചിരുന്നു. നിര്‍മാണ കാലാവധി പൂര്‍ത്തിയാക്കിയിട്ടും കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം കരാര്‍ കമ്പനി പൂര്‍ത്തിയാക്കിയിട്ടില്ല. നിയമങ്ങള്‍ മറികടന്നാണ് കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചത്. ലോക്ഡൗണില്‍ നിന്നും റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് തുരങ്ക നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.

Thrissur
English summary
construction works starts at kuthrian tunnel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X