ചായക്കടയ്ക്ക് മുന്നില്‍ മൂത്രമൊഴിച്ചു, പന്നിപ്പടക്കമേറ്, ബിജെപിക്കാരെ വീട്ടില്‍ കയറി തല്ലി സിപിഎമ്മുകാര്‍
തൃശൂര്‍: ചായക്കടയിലേക്ക് പന്നിപ്പടക്കമെറിഞ്ഞ ബിജെപിക്കാരെ വീട്ടില്‍ കയറി തല്ലി സിപിഎമ്മുകാര്‍. തൃശൂരിലെ പൂച്ചെട്ടി സെന്ററിലാണ് സംഭവം.
പന്നിപ്പടക്കമെറിഞ്ഞ ശേഷം ബിജെപി പ്രവര്‍ത്തകര്‍ ചായക്കട ഉടമയെ അടക്കം മര്‍ദ്ദിച്ചിരുന്നു. ഇതോടെയാണ് സിപിഎം പ്രവര്‍ത്തകരായ യുവാക്കള്‍ ബിജെപി പ്രവര്‍ത്തകരെ വീട്ടില്‍ കയറി തല്ലിയത്. ഇതേത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. സംഭവം ഇങ്ങനെ..

യുവമോര്‍ച്ചാ പ്രവര്‍ത്തകരായ ശരത്, ഹരി എന്നിവര്‍ പൂച്ചട്ടിയിലെ ഓട്ടോ സെന്ററില്‍ മൂത്രമൊഴിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ മദ്യപിച്ച് വന്ന് ചായക്കടയ്ക്ക് മുന്നില്‍ മൂത്രമൊഴിച്ചത്. ഇത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തു. ഇതോടെ പ്രശ്‌നം പോലീസിന് മുന്നിലെത്തി. ഇരുകൂട്ടരേയും വിളിച്ച് വരുത്തി പോലീസ് മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പൂച്ചട്ടി സെന്ററിലെത്തി ചായക്കടയിലേക്ക് പന്നിപ്പടക്കം എറിയുകയായിരുന്നു. മാത്രമല്ല കടയില്‍ കയറി ഉടമ അടക്കമുളളവരെ കമ്പി വടി കൊണ്ട് ആക്രമിക്കുകയും ചെയ്തു. കടയുടെ ഉടമ സുനി, മകന്‍ വിഷ്ണു, വിഷ്ണുവിന്റെ സുഹൃത്ത് സനൂപ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
'8 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്, ഉടൻ രാജിവെക്കും';അവകാശവാദവുമായി എംഎൽഎ

പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടി ഓട്ടോറിക്ഷയിലാണ് അക്രമി സംഘം എത്തിയത്. നാലംഗ സംഘം കടയില്‍ കയറി സുനില്‍ കുമാറിനേയും മറ്റുളളവരേയും ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അന്ന് രാത്രി തന്നെ പതിനൊന്നോളം സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി തിരിച്ചടിച്ചു.
Recommended Video

ഐക്യനഗറിലെ ബിജെപി പ്രവര്‍ത്തകരായ സുബിന്‍, അഖില്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. രാത്രി പതിനൊന്ന് മണിയോടെയാണ് സിപിഎം പ്രവര്‍ത്തകരുടെ സംഘം ഇവരുടെ വീട്ടിലെത്തിയത്. ഇരുമ്പ് വടി ഉപയോഗിച്ചാണ് ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇരുകൂട്ടരും ഒളിവിലാണെന്ന് ഒല്ലൂര്‍ പോലീസ് പറയുന്നു.












Click it and Unblock the Notifications