Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കേസ് അട്ടിമറിക്കപ്പെടാൻ അനുവദിച്ചു കൂടാ, 'അതിജീവിതയ്ക്കൊപ്പം' ഐക്യദാർഢ്യ കൂട്ടായ്മ

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ജൂൺ 1ന് തൃശൂരിൽ ഐക്യദാർഢ്യ കൂട്ടായ്മ. തൃശൂർ സാഹിത്യ അക്കാദമി ഹാളിലാണ് കൂട്ടായ്മ. ഈ കേസ് അട്ടിമറിക്കപ്പെടാൻ അനുവദിച്ചു കൂടായെന്ന് സിൻസി അനിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. കേസ് അട്ടിമറിക്കുവാൻ ശ്രമിക്കുന്നുവെന്ന ആശങ്കകൾ പുറത്ത് വരുന്നുവെന്നും ഈ സാഹചര്യത്തിൽ നീതിക്കു വേണ്ടി പൊതു സമൂഹം ശക്തമായി ശബ്ദമുയർത്തേണ്ടതുണ്ട് എന്നും സിൻസി അനിൽ പറയുന്നു.

സിൻസി അനിലിന്റെ കുറിപ്പ് വായിക്കാം: 'നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയുടെ നടപടികൾ നീതിപൂർവ്വമല്ലെന്ന സംശയം വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്നിരിക്കുന്ന സാഹചര്യത്തിൽ നീതിക്കു വേണ്ടി പൊതു സമൂഹം ശക്തമായി ശബ്ദമുയർത്തേണ്ടതുണ്ട്. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള മെമ്മറി കാർഡിൽ കൃത്രിമം നടന്നിട്ടുണ്ട് എന്നത് സംബന്ധിച്ച് അതീവ ഗുരുതരമായ ആരോപണം പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയിൽ നൽകിയ ഹർജികളിൽ ഉന്നയിച്ചിട്ടുണ്ട്.

78

തങ്ങൾ പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്താൻ തയ്യാറാവുന്നില്ല എന്ന കാരണത്താൽ രണ്ടു പബ്ലിക് പ്രോസിക്യൂട്ടർമാർ രാജി വെക്കുകയും ചെയ്തു. നിലവിൽ പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലാത്ത അവസ്ഥയിലാണ് കേസ് നടക്കുന്നത്. മുൻ ഡി.ജി.പി ലോക് നാഥ് ബെഹ്റ കേസ് അട്ടിമറിക്കുവാൻ ഇടപെട്ടു എന്നതടക്കം ഒട്ടേറെ വാർത്തകളാണ് പുറത്തുവരുന്നത്. അതിജീവിത സർക്കാരിൽ പൂർണ വിശ്വാസം ഉറപ്പിക്കുമ്പോഴും കോടതി നടപടികളോടുള്ള അവരുടെ ആശങ്ക പ്രകടമാണ്. ഈ കേസ് അട്ടിമറിക്കപ്പെടാൻ അനുവദിച്ചു കൂടാ.

എന്റേതെന്ന് അമൃത, ചേർത്ത് പിടിച്ച് ഗോപി സുന്ദർ, മകൾക്കൊപ്പവും, ചിത്രങ്ങൾ വൈറൽ

അതിക്രമത്തിനിരയായ നടിക്കൊപ്പം അവർക്ക് നീതി ലഭിക്കും വരെ നിലകൊള്ളാൻ സിവിൽ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്.അതിനായി കേരളത്തിലെ നീതിബോധമുള്ള മനുഷ്യർ ഐക്യപ്പെടുന്നതിൻ്റെ ഭാഗമായി 2022 ജൂൺ 1 ബുധനാഴ്ച രണ്ട് മണി മുതൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ "സാംസ്കാരിക കേരളം അതിജീവിതയ്ക്കൊപ്പം "എന്ന ഐക്യദാർഢ്യ കൂട്ടായ്മ ചേരുകയാണ്. വിവിധ കലാ സാംസ്കാരിക പരിപാടികൾ കോർത്തിണക്കിക്കൊണ്ടു നടക്കുന്ന കൂട്ടായ്മയിൽ നീതിബോധമുള്ള മുഴുവൻ ആളുകളും പങ്കെടുക്കണം.
ആട്ടവും പാട്ടും പറച്ചിലും വരയുമൊക്കെയായി അവൾക്കൊപ്പം നീതിക്കായി അണിചേരാൻ മുഴുവൻ ആളുകളെയും ക്ഷണിക്കുന്നു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+