ഓണാഘോഷത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; തൃശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
തൃശൂർ: അതിമാരക ഇനത്തിൽ പെട്ട സിന്തറ്റിക് മയക്കുമരുന്നുകളായ എൽ എസ് ഡി സ്റ്റാമ്പ്, എം ഡി എം എ ക്രിസ്റ്റൽ, മാനസിക രോഗികൾക്കു നൽകുന്ന നൈട്രോസെപാം ഗുളികകൾ എന്നിവയടക്കം മൂന്നുപേരെ തൃശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും, കുന്നംകുളം പോലീസും ചേർന്ന് അറസ്റ്റുചെയ്തു.
കുന്നംകുളം ചെമ്മണൂർ മാമ്പറമ്പത്ത് മുകേഷ് (24), ചൂണ്ടൽ പുതുശ്ശേരി കളരിക്കൽ സജിൽ (24), പാവറട്ടി ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി ഡാനിജോഷി (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 23 എണ്ണം എൽ എസ് ഡി സ്റ്റാമ്പ്, 43 എണ്ണം നൈട്രോസെപാം ഗുളികകൾ എന്നിവയും വിൽപ്പനനടത്താൻ ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തു. ഓണാഘോഷം നടക്കുന്നതിന്റെ മറവിൽ കുന്നംകുളം പ്രദേശത്ത് കുട്ടികൾക്കും, യുവാക്കൾക്കും വിതരണം നടത്തുന്നതിനുവേണ്ടിയാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്. പിടിയിലായ മുകേഷ് എന്നയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസിൽ ഇതിനുമുമ്പും അറസ്റ്റിലായിട്ടുള്ളതാണ്.

കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജഹാൻ യു.കെ, സബ് ഇൻസ്പെക്ടർ സക്കീർ അഹമ്മദ്, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർമാരായ സുവ്രതകുമാർ എൻ.ജി, രാകേഷ് പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജീവൻ ടി.വി, സുജിത്ത്, ശരത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അതേസമയം, ഓണക്കാലത്ത് അനധികൃത മദ്യവാറ്റ്, വിൽപ്പന എന്നിവ തടയുന്നതിന് എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് അന്വേഷണം നടത്തും.
ആകാശത്തെ മാലഖ നേരിട്ട് ഭൂമിയിലേക്ക് വന്നോ...അശ്വതി എന്തായി കാണുന്നത്, അതിസുന്ദരി
കഞ്ചാവ്, മറ്റിതര മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നവരേയും, ഉപയോക്താക്കളേയും കണ്ടെത്താൻ ഷാഡോ പോലീസ് സംഘം 24 മണിക്കൂറും പ്രവർത്തിക്കും. അന്വേഷണത്തിന് പോലീസ് ഡോഗ് സ്ക്വാഡിന്റെയും, വിദഗ്ദരുടേയും സേവനം ലഭ്യമാക്കും.
വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ താമസിക്കുന്ന റൌഡി ലിസ്റ്റിൽ ഉൾപ്പെട്ടവരേയും ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവരേയും SHO മാരും ACP മാരും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തി, താക്കീത് ചെയ്യും. വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ കാപ്പ നടപടി ഉൾപ്പെടെയുള്ളവ സ്വീകരിക്കും.
ഇക്കാര്യങ്ങൾ ശീലിച്ചു നോക്കൂ...താരൻ പറപറക്കും, വീട്ടിലുള്ള എളുപ്പ വഴികൾ
തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും സിറ്റി പോലീസ് സ്ഥാപിച്ചിട്ടുള്ള മുഴുവൻ സിസിടിവി ക്യാമറകളും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ്ങ് ക്യാമറകളും മുഴുവൻ സമയവും പൂർണസജ്ജമായി പ്രവർത്തിക്കും.
തൃശൂർ നഗരത്തിൽ തിരക്കിനിടയിൽ നുഴഞ്ഞുകയറി പോക്കറ്റടിക്കുന്നവരേയും, സ്ത്രീകളുടേയും കുട്ടികളുടേയും സ്വർണമാല, ബാഗ് തുടങ്ങിയവ മോഷ്ടിക്കുന്ന ഇതര സംസ്ഥാനക്കാരായ സ്ത്രീകളടക്കമുള്ള മോഷ്ടാക്കളുടെ സാന്നിധ്യം മുന്നിൽകണ്ട് ഇത്തരക്കാരെ മനസ്സിലാക്കുന്നതിനും കുറ്റകൃത്യം തടയുന്നതിനും പ്രത്യേക പരിശീലനം നേടിയ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണം.












Click it and Unblock the Notifications