Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ആന ഇവിടെയുണ്ട്...പുഴയിലെ ഒഴുക്കില്‍ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി...

തൃശൂർ: അതിരപ്പിള്ളിയിൽ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട ആന മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ രക്ഷപ്പെട്ട വാർത്ത
ഏറെ ആശ്വാസത്തോടെയാണ് നമ്മൾ കണ്ടത്. ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട് ആന കയറിപ്പോകുന്ന കാഴ്ച നമ്മൾ കണ്ടിരുന്നു. ഇപ്പോൾ ആ ആനയെ കണ്ടെത്തിയിരിക്കുകയാണ്.

വനംവകുപ്പ് കാട്ടിൽ നടത്തിയ പരിശോധനയിലാണ് കാട്ടാനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകൾ പറ്റിയിട്ടുണ്ട്. എന്നാൽ പരുക്കിന്റെ ആഴം വിശദമായ പരിശോധനയ്ക്ക് ശേഷമേ അറിയാൻ പറ്റൂ. ഡ്രോൺ ഉപയോ​ഗിച്ച് ഉൾപ്പടെ വനംവകുപ്പ് നടത്തിയ തെരച്ചിലാണ് കാട്ടനായെ കണ്ടെത്തിയത്.

athirappilly

ആനയുടെ അവസ്ഥയെ കുറിച്ച് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട്‌ റിപ്പോർട്ട്‌ തേടിയിരുന്നു. ആനയുടെ ജീവൻ രക്ഷിക്കാനാവുന്നതെല്ലാം സർക്കാർ ചെയ്യുമെന്നും ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മലവെള്ള കുത്തൊഴുക്കിൽ നിന്നും ആന രക്ഷപ്പെട്ടത് അത്ഭുദകരമായാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രായം വഴിമാറും ചിലർ വരുമ്പോൾ..ചേച്ചീ നിങ്ങൾക്ക് വേണ്ടിയാണ് ഈ ക്യാപ്ഷൻ.. മ‍ഞ്ജുപിള്ളയുടെ പുതിയ ചിത്രം വൈറൽ

ആനയുടെ കരച്ചിൽ ഇന്നലെ രാത്രി കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ കാട്ടിൽ നിന്നാണ് കരച്ചിൽ കേട്ടത്. ആനയെ സംരക്ഷിക്കാൻ നടപടി വേണം എന്ന ആവശ്യവുമായി നാട്ടുകാർ രം​ഗത്ത് വന്നിരുന്നു. ചാലക്കുടി പുഴയിൽ കഴിഞ്ഞ ദിവസം പുലർച്ചയോടെ ആണ് ആന പെട്ടത്,. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന.

ആദ്യം നിന്നിരുന്ന ചെറിയ തുരുത്തിൽ നിന്ന് കാടിനോട് കുറച്ചു കൂടി അടുത്ത ഒരു തുരുത്തിലേക്ക് ആന എത്തിയിരുന്നു. പിന്നീട് വീണ്ടും പുഴയിലേക്കിറങ്ങി. ഒടുവിൽ ആന വനത്തിനുള്ളിൽ കയറിയെന്ന് വനവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+