Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൈവം കൂടി തീരുമാനിച്ചതാണ് എന്റെ ജയം, കേന്ദ്ര മന്ത്രി സ്ഥാനം തന്നാല്‍ നിരസിക്കില്ലെന്ന് സുരേഷ് ഗോപി

തൃശൂര്‍: തന്റെ വിജയം തൃശൂരില്‍ ദൈവം കൂടി തീരുമാനിച്ചതാണെന്ന് സുരേഷ് ഗോപി. ഇത്തവണ ജയിപ്പിക്കാന്‍ തൃശൂരുകാര്‍ മടി കാണിച്ചില്ലെന്ന് സുരേഷ് ഗോപി. വ്യക്തിപരമായ വോട്ടുകള്‍ മാത്രമല്ല ലഭിച്ചത്. നിഷ്പക്ഷ വോട്ടുകളും മതേതര വോട്ടുകളും ലഭിച്ചു. മുരളീധരനെയോ സുനില്‍ കുമാറിനെയോ അവരുടെ പാര്‍ട്ടിക്കാര്‍ ചതിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

അതേസമയം കേന്ദ്ര മന്ത്രി സ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം കരാര്‍ ഒപ്പിട്ട സിനിമകളെല്ലാം പൂര്‍ത്തിയാക്കും. മമ്മൂട്ടി കമ്പനിക്കൊപ്പമുള്ള സിനിമ വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

suresh gopi

അതേസമയം ഇന്ന് വൈകീട്ട് തൃശൂരിലെത്തും. വലിയ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്നത്. മന്ത്രിസ്ഥാനം ലഭിച്ചാല്‍ നിരസിക്കില്ല. പത്തുവകുപ്പിലെങ്കിലും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന പദവി ലഭിക്കണമെന്നാണ് ആഗ്രഹം. തന്നെ നോവിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്നും സുരേഷ് ഗോപി പറഞ്ഞു.

മന്ത്രിയാക്കുമോ എന്ന് ചോദിച്ചാല്‍ മതി, മന്ത്രിയാകുമോ എന്ന് ചോദിക്കരുതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. താന്‍ വികസനം കൊണ്ടുവരുമെന്ന് ജനം വിശ്വസിച്ചു. ഇത്തവണ സ്ത്രീകളുടെ വോട്ടുകളും ഒരുപാട് ലഭിച്ചു. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും വോട്ടു ചെയ്തു. ക്രിസ്ത്യന്‍-മുസ്ലീം വോട്ടര്‍മാരും ഒപ്പം നിന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം തൃശൂരില്‍ കണക്കുകളെല്ലാം സുരേഷ് ഗോപിക്ക് അനുകൂലമാണ്. ആറ് നിയമസഭാ മമണ്ഡലങ്ങളില്‍ സുരേഷ് ഗോപിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഗുരുവായൂര്‍ മാത്രമാണ് മുന്‍തൂക്കം ഇല്ലാത്ത മണ്ഡലം. ഗുരുവായൂരില്‍ കെ മുരളീധരനാണ് മുന്നില്‍. 57925 വോട്ടാണ് നേടിയത്. സുനില്‍ കുമാര്‍ 50519, സുരേഷ് ഗോപി 45049 വോട്ടുകളും നേടി.

സിപിഐയുടെ കോട്ടയായി അറിയപ്പെടുന്ന നാട്ടികയിലാണ് കൂടുതല്‍ വോട്ട് സുരേഷ് ഗോപിക്ക് ലഭിച്ചത്. ഇവിടെ 66854 വോട്ടുകളാണ് ലഭിച്ചത്. സുനില്‍ കുമാറിന് 5299 വോട്ടുകളാണ് ഇവിടെ ലിച്ചത്. മുരളീധരന് ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ചത് നാട്ടികയിലാണ്. ആകെ 38195 വോട്ടുകളാണ് മുരളിക്ക് ലഭിച്ചത്.

മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട്, എന്നിവിടങ്ങളിലെല്ലാം സുരേഷ് ഗോപിക്കാണ് ലീഡ്.മണലൂരില്‍ 61196, ഒല്ലൂര്‍ 58996, തൃശൂര്‍ 55057, ഇരിങ്ങാലക്കുട 59515, പുതുക്കാട് 62635 എന്നിങ്ങനെയാണ് സുരേഷ് ഗോപി ഓരോ മണ്ഡലത്തിലും ലഭിച്ച വോട്ടുകള്‍. മിക്ക മണ്ഡലങ്ങളിലും സുരേഷ് ഗോപി ലീഡ് ചെയ്തത് കോണ്‍ഗ്രസിലും ഇടതുമുന്നണിയിലും ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+