Get Updates
Get notified of breaking news, exclusive insights, and must-see stories!

മലാക്കയിലെ തീപിടുത്തം: രണ്ടുകുട്ടികള്‍ വെന്തുമരിച്ചതിനു പിന്നാലെ പിതാവ് ഡാന്റേഴ്‌സ്‌നും മരിച്ചു

തൃശൂര്‍: വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍വീടിനുള്ളില്‍ നടന്ന അഗ്‌നിബാധയില്‍ പൊള്ളലേറ്റ് ഗുരുതരവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥനും മരണത്തിനു കീഴടങ്ങി. മലാക്ക ആച്ചക്കോട്ടില്‍ പരേതരായ ജോസഫിന്റേയും ആനീസിന്റേയും മകന്‍ ഡാന്റേഴ്‌സ്‌ജോ(47) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ മൂന്നായി. കിടപ്പുമുറിക്കുള്ളിലായിരുന്ന പിഞ്ചു മക്കളെ രക്ഷിയ്ക്കാന്‍ അഗ്‌നി നിറഞ്ഞ മുറിയിലേക്ക് ഓടികയറി യാണ് പിതാവായ ഡാന്റേഴ്‌സിനു പൊള്ളലേറ്റത്.

നെഞ്ചിലും, വയറിലും 80 ശതമാനം പൊള്ളലേറ്റ ഡാനേറെഴ്‌സിന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ആവുന്നതെല്ലാം ചെയ്‌തെതെങ്കിലും രക്ഷിക്കാനായില്ല..കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്.വീടിനുള്ളില്‍ അഗ്‌നി പടരുകയും, ഡാന്റേഴ്‌സിന്റെ മക്കളായ സാന്‍ഫലിസ് (6) സെലസ്മിയ(ഒന്നര) എന്നിവര്‍ വെന്ത് മരിയ്ക്കുകയും ചെയ്തിരുന്നു. അപകടം നടക്കുമ്പോള്‍വീടിന് പുറത്തായിരുന്ന ഡാന്റെഴ്‌സ് മക്കളെ രക്ഷിയ്ക്കാന്‍ അഗ്‌നിഗോളമായ വീടിന് ഉള്ളിലേക്ക് ഓടി കയറിയ പ്പോഴാണ് ഗുരുതരമായി പൊള്ളലേറ്റത്. ഭാര്യ ബിന്ദു (35) വിനും പൊള്ളലേറ്റിരുന്നു.ഇവരും മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. മൂത്ത മകള്‍ സെലസ്‌നിയ(12) മാത്രമാണ് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്.. അപകടകാരണത്തെ കുറിച്ച് പോലീസിനു പുറമെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതരും വിദഗ്ധ പരിശോധന നടത്തിയിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നശേഷമെ ദുരന്തകാരണം വ്യക്തമാകുകയുള്ളു. മരണമടഞ്ഞ ഡാന്റേഴ്‌സ്‌നാട്ടിലെ സാമൂഹ്യ രാഷ്ര്ടീയ സാംസ്‌ക്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. പകിട കളിയില്‍ മികവിന്റെ പ്രതിരൂപം കൂടിയായിരുന്നു.

danterson-15

ഓള്‍ കേരള പകിടകളി അസോസിയേഷന്‍ പ്രസിഡണ്ടായ ഡാന്റേഴ്‌സ് ഫ്രണ്ട്‌സ് തൃശൂരിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഫ്രണ്ട്‌സ് ഒട്ടനവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. തൃശൂരിലെകുണ്ടോളി കടവ്, മലപ്പുറം ചെമ്പ്രശ്ശേരി, പെരിന്തല്‍മണ്ണ ചിരട്ടമണ്ണ എന്നിവിടങ്ങളില്‍ നടന്ന അഖില കേരള പകിട കളി മത്സരങ്ങളില്‍ ഫ്രണ്ട്‌സ് കിരീടം ചൂടിയത് ഡാന്‍േറഴ്‌സിന്റെ കൂടി മികവുകൊണ്ടാണ്.ഈ സീസണില്‍ നിരവധി മത്സരങ്ങള്‍ക്ക് തയ്യാറെടുത്തു കൊണ്ടിരിയ്ക്കുന്നതിനിടയിലാണ് വിധി ഈ യുവാവിനെ തട്ടിയെടുത്തത്, ഡാന്റേഴ്‌സിന്റെ അകാലത്തിലെയുള്ള വേര്‍പാട് നാടിന് തീരാനൊമ്പരമായി മാറി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച മച്ചാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+