തൃശൂരിലെ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ്; ക്ലാസ് മുറിയില്‍ കയറി വെടിയുതിര്‍ത്ത പൂര്‍വ വിദ്യാര്‍ഥി പിടിയിൽ
തൃശൂർ: തൃശൂർ വിവേകോദയം സ്‌കൂളിൽ വെടിവെപ്പ്. പൂർവ വിദ്യാർത്ഥിയാണ് സ്‌കൂളിൽ തോക്കുമായെത്തി വെടിയുതിർത്തത്. ക്ലാസ് റൂമിൽ അതിക്രമിച്ചു കയറിയ ഇയാൾ 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
തോക്കുമായെത്തിയ ഇയാൾ സ്‌റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു ഇയാൾ. പിന്നാലെ സ്ഥലത്തെത്തിയ തൃശൂർ ഈസ്‌റ്റ് പോലീസാണ് വിദ്യാർത്ഥിയെ കസ്‌റ്റഡിയിലെടുത്തത്.

സ്‌കൂളിലെ പൂർവവിദ്യാർത്ഥിയായിരുന്ന ഇയാൾക്കെതിരെ മുൻപ് സ്‌കൂൾ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പിന്നീട് ഇയാൾ പഠനം പാതി വഴിയിൽ നിർത്തുകയായിരുന്നു എന്നാണ് സൂചന. സ്‌കൂളിൽ എത്തിയ ഉടൻ ഇയാൾ പ്രിൻസിപ്പലിന്റെ റൂമിലേക്ക് കടന്നു കയറിയിരുന്നു. ഇവിടെ നിന്ന് സ്‌റ്റാഫ് റൂമിലെത്തിയ വിദ്യാർത്ഥി അധ്യാപികയ്ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്‌തു.
ഈ വിദ്യാലയമാണ് തന്റെ ഭാവി നശിപ്പിച്ചെതെന്ന് ഇയാൾ പറഞ്ഞതായി ദൃക്‌സാക്ഷിയായ അധ്യാപിക പറയുന്നു. സംഭവത്തിന് പിന്നാലെ തൃശൂർ ജില്ലാ കളക്‌ടറും, കോർപ്പറേഷൻ മേയറും, വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്‌കൂൾ സന്ദർശിച്ചു.












Click it and Unblock the Notifications