Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പടെയുള്ളവര്‍ ബിജെപിയില്‍; കോണ്‍ഗ്രസില്‍ നിന്ന് 'കൂട്ടപലായനം'

തൃശ്ശൂര്‍: ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക്. മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പടെയുള്ളവരാണ് കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് എത്തിയത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ ഭരണം നടത്തുന്ന ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘവും നേതാക്കളുമാണ് കൂട്ടത്തോടെ ബി ജെ പിയില്‍ ചേര്‍ന്നിരിക്കുന്നത്.

തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പുതിയ അംഗങ്ങള്‍ക്ക് അംഗത്വം വിതരണം ചെയ്തത്. യു ഡി എഫ് തൃശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും, കെ കരുണാകരന്റെ പേഴ്‌സണല്‍ സെക്രട്ടറിയുമായിരുന്ന വി ആര്‍ മോഹനന്‍ ആണ് കോണ്‍ഗ്രസ് വിട്ടവരില്‍ പ്രമുഖന്‍. വി ആര്‍ മോഹനന്‍ നിലവില്‍ ഒ ബി സി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്.

1

ഐ ഗ്രൂപ് നേതാവും യു ഡി എഫ് തൃശ്ശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും ഐ എന്‍ ടി യു സി ജില്ല ജനറല്‍ സെക്രട്ടറിയുമായ അനില്‍ പൊറ്റേക്കാട്, നടത്തറ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡി സി സി അംഗവുമായ സജിത ബാബുരാജ്, ഒ ബി സി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ടി എം നന്ദകുമാര്‍ എന്നിവരും പാര്‍ട്ടി വിട്ടവരില്‍ ഉള്‍പ്പെടുന്നു.

2

ഇവരെ കൂടാതെ ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘം ഡയറക്ടറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ബിജു കോരപ്പത്ത്, ഐ എന്‍ ടി യു സി ഒല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഒല്ലൂര്‍ സഹകരണ സംഘം ഡയറക്ടറുമായ സുരേഷ് കാട്ടുങ്ങല്‍, ജവഹര്‍ ബാലഭവന്‍ തൃശൂര്‍ മണ്ഡലം പ്രസിഡന്റും മഹിള കോണ്‍ഗ്രസ് ഭാരവാഹിയുമായ മാലതി വിജയന്‍, തൃശൂര്‍ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ഷിജു വെളിയന്നൂര്‍കാരന്‍ എന്നിവരും ബി ജെ പി അംഗത്വം സ്വീകരിച്ചു.

3

കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ സി പി ഐ നേതാക്കളും ബി ജെ പിയിലെത്തിയിട്ടുണ്ട്. സി പി ഐ ലോക്കല്‍ കമ്മിറ്റി അംഗവും എ ഐ വൈ എഫ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ല ജോയന്റ് സെക്രട്ടറിയും തൃശൂര്‍ മള്‍ട്ടി പര്‍പ്പസ് ബാങ്ക് ഡയറക്ടറുമായ സുനില്‍ കുമാറും കെ സുരേന്ദ്രനില്‍ നിന്ന് ബി ജെ പി അംഗത്വം എടുത്തിട്ടുണ്ട്.

4

സ്വീകരണ യോഗത്തില്‍ ബി ജെ പി ജില്ല പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, സംസ്ഥാന വക്താക്കളായ നാരായണന്‍ നമ്പൂതിരി, ടി പി സിന്ധുമോള്‍, മേഖല ജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ ആര്‍ ഹരി, ജസ്റ്റിന്‍ ജേക്കബ്, മേഖല പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍, എം എസ് സമ്പൂര്‍ണ എന്നിവര്‍ പങ്കെടുത്തിരുന്നു.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

Recommended Video

cmsvideo
    തൃക്കാക്കരയിൽ രാധാകൃഷ്ണന് പകരം മോദി മത്സരിക്കുന്നു | Think About It | Episode 1 | OneIndia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+